കാസര്‍കോട്: (www.mediavisionnews.in) മുസ്ലിം ലീഗ് ജില്ലാ സീനിയര്‍ വൈസ് പ്രസിഡണ്ടും കാസര്‍കോട് നഗരസഭാ മുന്‍ ചെയര്‍മാനുമായ ടി.ഇ. അബ്ദുല്ലയെ മുസ്ലിം ലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡണ്ടായി തിരഞ്ഞെടുത്തു. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി ജില്ലാ പ്രസിഡണ്ട് എം.സി. ഖമറുദ്ദീന് മത്സരിക്കുന്ന സാഹചര്യത്തിലാണ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടിന്റെ ചുമതല ടി.ഇ. അബ്ദുല്ലക്ക് നല്കാന് ജില്ലാ ലീഗ് നേതൃയോഗം തീരുമാനിച്ചത്. സംസ്ഥാന സെക്രട്ടറിയും ജില്ലയുടെ നീരീക്ഷകനുമായ അബ്ദുല്‍ റഹ്മാന് കല്ലായി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന് സ്വാഗതം പറഞ്ഞു. ട്രഷറര്‍ സി.ടി. അഹ്മദലി, സെക്രട്ടറി കെ.എം. ഷാജി എം.എല്‍.എ., മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, ജില്ലാ ഭാരവാഹികളായ വി.കെ.പി. ഹമീദലി, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, പി.എം. മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള സംസാരിച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.