ജിയോ പണം ഈടാക്കാന്‍ തുടങ്ങുമ്പോള്‍ ജിയോയെക്കാള്‍ വലിയ പദ്ധതിയുമായി കേരളം

0
365

തിരുവനന്തപുരം: (www.mediavisionnews.in)  അണ്‍ലിമിറ്റഡ് ഫ്രീ എന്ന വാഗ്ദാനവുമായാണ് റിലയന്‍സ് ജിയോ സേവനം ആരംഭിച്ചത്. മൊബൈല്‍ സേവനവും ബ്രോഡ്ബാന്‍ഡ് സേവനവുമായാണ് ജിയോ വന്നത്. കഴിഞ്ഞ ദിവസമാണ് ഇനി മുതല്‍ മറ്റ് നെറ്റവര്‍ക്കുകളിലേക്ക് കോള്‍ ചെയ്താല്‍ മിനിറ്റിന് ആറ് പൈസ ഈടാക്കുമെന്ന് ജിയോ അറിയിച്ചത്.

ഈ തീരുമാനത്തിനെതിരെ ഉപഭോക്താക്കള്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രതിഷേധിച്ചിരുന്നു. ഇനി ജിയോ മറ്റ് സര്‍വ്വീസുകളിലും പണം ഈടാക്കി തുടങ്ങുമെന്നും പലരും അഭിപ്രായപ്പെട്ടു. ജിയോയെ കുറിച്ച് ഈ തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കവേയാണ് ജിയോയേക്കാള്‍ വലിയ ബ്രോഡ്ബാന്‍ഡ് സേവനത്തിന്റെ ആദ്യ ഘട്ട പ്രവൃത്തി കേരളം പൂര്‍ത്തീകരിച്ചത്.

കേരളത്തിലെ ബി.പി.എല്‍ കുടുംബങ്ങളിലും മറ്റ് കുടുംബങ്ങളിലും ഗവ. ഓഫീസുകളിലും ആശുപത്രികളിലും സ്‌കൂളുകളിലും മറ്റും സര്‍ക്കാര്‍ വക ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തിക്കാനുള്ള കെ ഫോണ്‍ പദ്ധതിയുടെ ആദ്യ ഘട്ട സര്‍വ്വെ പൂര്‍ത്തിയായി കഴിഞ്ഞു. കുറഞ്ഞ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ്, കേബിള്‍ ടി.വി തുടങ്ങിയ സര്‍വ്വീസുകളാണ് കെ ഫോണ്‍ ലക്ഷ്യമിടുന്നത്.

ജിയോയുടെ ബ്രോഡ്ബാന്‍ഡ് സേവനത്തേക്കാള്‍ വലിയ പദ്ധതിയാണ് കേരള സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 1028 കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. 823 കോടി രൂപ ഇതിനകം അനുവദിച്ചു കഴിഞ്ഞു.

കെ.എസ്.ഇ.ബിയുടെ 40 ലക്ഷത്തിലേറെ വരുന്ന പോസ്റ്റുകളിലൂടെയാണ് കണക്ഷനെത്തിക്കുക. കേബിളുകളിലൂടെ തന്നെ എത്തുന്ന ഇന്റര്‍നെറ്റ് കണക്ഷന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇ ഗവേണ്‍സിനായി ഉപയോഗപ്പെടുത്താം. വീടുകളില്‍ ഫോണും ഇന്റര്‍നെറ്റും കേബിള്‍ ടി.വിയും ഈ കണക്ഷനിലൂടെ ലഭിക്കും.

12 ലക്ഷം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായിട്ടാണ് കണക്ഷന്‍ നല്‍കുക. മറ്റുള്ള കുടുംബങ്ങള്‍ക്ക് സൗജന്യ നിരക്കിലും. സംസ്ഥാനത്തെ 30,438 സര്‍ക്കാര്‍ ഓഫീസുകളില്‍ കണക്ഷന്‍ ലഭിക്കും.

കെ ഫോണ്‍ പദ്ധതിയുടെ കേബില്‍ വഴി സംസ്ഥാനത്ത് 2000 വൈഫെ ഹോട് സ്‌പോട്ടുകള്‍ സ്ഥാപിക്കും. ഇത് വഴിയാണ് സര്‍വ്വ സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും ഓഫീസുകള്‍ക്കും വീടുകള്‍ക്കും സര്‍വ്വീസ് നല്‍കുക. പദ്ധതി പെട്ടെന്ന് പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതിനാല്‍ നവംബറില്‍ തന്നെ കേബിളിടുന്ന ജോലികള്‍ ആരംഭിക്കും.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here