ചോളത്തെ നിസാരമായി കാണേണ്ട; ​ഗുണങ്ങൾ പലതാണ്

0
251

കൊച്ചി (www.mediavisionnews.in): ചോളത്തിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. പഞ്ചാബ്, ഹരിയാന, ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലാണ് ചോളം പ്രധാനമായി കൃഷി ചെയ്യുന്നത്. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മലബന്ധം തടയാനും ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും വളരെ മികച്ചതാണ് ചോളം.

പ്രമേഹരോ​ഗികൾ ദിവസവും അൽപം ചോളം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിന്റെ മഞ്ഞ വിത്തുകളില്‍ ധാരാളം അരിറ്റനോയിഡുകള്‍ അടങ്ങിയിരിക്കുന്നു. ഇത് കാഴ്ച്ചക്കുറവിനുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നു. ഗർഭിണികൾ ചോളം കഴിക്കുന്നത് കുഞ്ഞിന് ഭാരം കൂടാൻ നല്ലതാണ്. കൂടാതെ, പ്രതിരോധശേഷി കൂട്ടാൻ വളരെ നല്ലതാണ് ചോളം.

ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാൻ ചോളം ഉത്തമമാണ്. അനീമിയ തടയാനുള്ള ഏറ്റവും നല്ല ഭക്ഷണമാണ് ചോളം. ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയ ഭക്ഷണമാണ് ചോളം. അത് കൊണ്ട് ക്യാൻസർ രോ​ഗം വരാതിരിക്കാൻ സഹായിക്കും. തടി കുറയ്ക്കാൻ വളരെ നല്ലതാണ് ചോളം. ചോളം നല്ല പോലെ വേവിച്ചെടുത്ത ശേഷം വെളിച്ചെണ്ണ ചേർത്ത് കഴിച്ചാൽ തടി കുറയാൻ ഉത്തമമാണ്. ചോളത്തിൽ വിറ്റാമിൻ ബി ധാരാളം അടങ്ങിയിട്ടുണ്ട്. അത്കൊണ്ട് തന്നെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ വളരെ നല്ലതാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here