ന്യൂദല്‍ഹി (www.mediavisionnews.in):കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് തീഹാര്‍ ജയിലില്‍ കഴിയുന്ന കര്‍ണാടക കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ ഡി.കെ ശിവകുമാറിന് ജാമ്യം. 25 ലക്ഷം രൂപയും രണ്ട് പേരുടെ ആള്‍ജാമ്യത്തിലുമാണ് ദല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കോടതിയുടെ അനുമതിയില്ലാതെ ശിവകുമാറിന് ഇന്ത്യ വിടാന്‍ കഴിയില്ലെന്നും കോടതി ഉത്തരവിട്ടു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ ശിവകുമാറിനെ സെപ്റ്റംബര്‍ 3 നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തത്. ഡി.കെയെ തിഹാര്‍ ജയിലിലായിരുന്നു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചത്.
ശിവകുമാറിനെതിരെയും ദല്‍ഹിയിലെ കര്‍ണാടക ഭവന്‍ ഉദ്യോഗസ്ഥനായ ഹനമന്തയ്യക്കുമെതിരെ
അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമായിരുന്നു കേസെടുത്തത്.
നികുതി വെട്ടിപ്പ്, ഹവാല’ ഇടപാടുകള്‍ എന്നിവ ആരോപിച്ച് ശിവകുമാറിനും മറ്റുള്ളവര്‍ക്കുമെതിരെ കഴിഞ്ഞ വര്‍ഷം ആദായനികുതി വകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്.
ശിവകുമാര്‍ മറ്റ് മൂന്ന് പ്രതികളുടെ സഹായത്തോടെ ‘ഹവാല’ ചാനലുകള്‍ വഴി ഇന്ത്യയിലേക്ക് കള്ളപ്പണം എത്തിച്ചുവെന്നും കള്ളപ്പണം വെളുപ്പിച്ചുവെന്നുമായിരുന്നു കേസ്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക