കെ സുരേന്ദ്രൻ ശരണപാതയിൽ ലഹരിവസ്തുക്കൾ ഉപയോഗിച്ചതായി ആരോപണം: വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

0
227

(www.mediavisionnews.in) ബിജെപി നേതാവ് കെ സുരേന്ദ്രൻ ശബരിമലയിലേയ്ക്കുള്ള കാനനപാതയിൽ വെച്ച് ലഹരി വസ്തുക്കൾ ഉപയോഗിച്ചതായി ആരോപണം. കെ സുരേന്ദ്രനോട് രൂപസാദൃശ്യമുള്ളയാൾ പാൻമസാല ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

?ഹാൻസ് സുര? ശബരിമലയിൽ കഴിഞ്ഞ ടൈം ആക്രമണം കാണിക്കാൻ പോകുന്ന നേരം ഊർജ്ജത്തിനായി അല്പം സേവ

Posted by Nishanth George on Friday, October 18, 2019

ശബരിമലയിലേയ്ക്ക് കയറിപ്പോകുന്ന വഴിയോട് സാമ്യമുള്ള സ്ഥലത്ത് വെച്ച് കൂടെയുള്ളയാൾ നൽകിയ പാൻമസാല കെ സുരേന്ദ്രൻ ഉപയോഗിച്ചതായാണ് വീഡിയോ പ്രചരിപ്പിക്കുന്നവർ ആരോപിക്കുന്നത്. വ്രതനിഷ്ഠയോടെ ഭക്തർ പോകുന്ന ശബരിമല തീർത്ഥാടനത്തിനിടയിൽ അയ്യപ്പഭക്തനെന്ന് സ്വയം അവകാശപ്പെടുന്ന കെ സുരേന്ദ്രൻ ലഹരിവസ്തുക്കൾ ഉപയോഗിച്ചു എന്നത് ഗുരുതരമായ ആരോപണമാണ്.

കരിമല കയറ്റം കഠിനം കഠിനം … ഇനി അല്പം ഹാൻസ് ആകാം ….. K സുരേന്ദ്രന്റ കഴിഞ്ഞ വർഷത്തേ ശബരിമല യാത്ര….

Posted by സ്വദേശി പെരുമ on Friday, October 18, 2019

എന്നാൽ ഇത്തരമൊരു വീഡിയോ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് കെ സുരേന്ദ്രന്റെ പ്രൈവറ്റ് സെക്രട്ടറി പ്രതികരിച്ചത്. വീഡിയോയിൽ കാണുന്നത് സുരേന്ദ്രൻ ആണോയെന്നും അദ്ദേഹം ഉപയോഗിക്കുന്നത് പാൻമസാല തന്നെയാണോയെന്നും സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.

ഹാൻസ് സുര

Posted by ഷൈജു പറവൂർ കണ്ണൂർ on Friday, October 18, 2019

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here