ഓരോ വോട്ടും നിർണായകം; മണ്ഡലവും സംസ്ഥാനവും കടന്ന് മഞ്ചേശ്വരം സ്ഥാനാർഥികൾ

0
195

മഞ്ചേശ്വരം: (www.mediavisionnews.in) മണ്ഡലവും സംസ്ഥാനവും കടന്ന് വോട്ടുപിടിക്കാൻ മഞ്ചേശ്വരത്തെ സ്ഥാനാർഥികൾ. മുംബൈയിലുള്ള മഞ്ചേശ്വരത്തെ വോട്ടർമാരെ നേരിട്ട് കണ്ടാണ് യുഡിഎഫ് സ്ഥാനാർഥി എം.സി.ഖമറുദ്ദീന്റെ പ്രചാരണം. സ്ഥാനാർഥികൾ നേരിട്ട് പോയില്ലെങ്കിലും മറ്റ് മുന്നണികളും പ്രചാരണത്തിൽ ഒട്ടും പുറകിലല്ല.

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മഞ്ചേശ്വരത്ത് ഓരോ വോട്ടും നിർണായകമാണ്. അതുകൊണ്ടാണ് ഖമറുദ്ദീൻ മുംബൈയിൽ നേരിട്ടെത്തി ഏകദിന പ്രചാരണം നടത്താൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം രാജ് മോഹൻ ഉണ്ണിത്താൻ എം.പി. ബെംഗളൂരുവിൽ പോയി വോട്ട് ഉറപ്പിച്ചിരുന്നു. ഗൾഫ് ഉൾപ്പടെയുള്ള മേഖലകളിൽ സമൂഹ മാധ്യമങ്ങൾ വഴിയാണ് പ്രചാരണം.

ശങ്കർ റൈയും രവീശ തന്ത്രിയും, മണ്ഡലം വിട്ട് പോകുന്നില്ല. പകരം നേതാക്കളും അണികളും സമൂഹ മാധ്യമങ്ങളിലെ പ്രചാരണം ഏറ്റെടുത്ത് കഴിഞ്ഞു. ഉപതിരഞ്ഞെടുപ്പിന് വേണ്ടി മാത്രം നാട്ടിലെത്താൻ തയ്യാറായിരിക്കുകയാണ് പ്രവാസികളായ മഞ്ചേശ്വരത്തുകാർ.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here