ഖത്തറില്‍ ജോലി ചെയ്യുന്നതിനിടെ ഇലക്ട്രിക് ഷോക്കേറ്റ് ഉപ്പള മൂസോടി സ്വദേശി മരിച്ചു

0
268

ദോഹ: (www.mediavisionnews.in) ഉപ്പള മുസോടി സ്വദേശി ഖത്തറില്‍ ഷോക്കേറ്റു മരിച്ചു. ഉപ്പള മുസോടിയിലെ പരേതനായ അബ്ദുല്‍ റഹ്മാന്റെ മകന്‍ എം അബ്ദുല്‍ മുനീറാണ് (31) മരണപ്പെട്ടത്. ഖത്തറിലെ ബാങ്ക് ജീവനക്കാരനാണ് അബ്ദുല്‍ മുനീര്‍. സ്പോണ്‍സറുടെ വീട്ടില്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെ ബുധനാഴ്ച്ച രാത്രി ഇന്ത്യന്‍ സമയം 9 മണിയോടെയാണ് അബ്ദുല്‍ മുനീറിന് ഷോക്കേറ്റത്. നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം വ്യാഴാഴ്ച രാത്രിയോടെ നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.

മാതാവ്: അലീമ. ഭാര്യ: ഫര്‍സാന. മകള്‍: ലുലൂഹ. സഹോദരങ്ങള്‍: ഹനീഫ്, അബ്ദുള്‍ ഖാദര്‍ (കായ്ച്ച), ഉമ്മര്‍, ബഷീര്‍, ഉസ്മാന്‍, അലി. മൃതദേഹം നാട്ടില്‍ എത്തിച്ച ശേഷം മുസോടി ജുമാ മസ്ജിദില്‍ ഖബറടക്കും.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here