ഉപതിരഞ്ഞെടുപ്പ് ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; രാവിലെ എട്ടരയോടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും, മഞ്ചേശ്വരവും വട്ടിയൂര്‍ക്കാവും കോന്നിയും യി.ഡി.എഫിന് നിര്‍ണായകം

0
209

തിരുവനന്തപുരം: (www.mediavisionnews.in) അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടുമണിയോടെ ആരംഭിക്കും. എട്ടരയോടെ ആദ്യഫലസൂചനകള്‍ പുറത്തുവരും. വട്ടിയൂര്‍ക്കാവ് 12, അരൂരില്‍ 14, കോന്നിയില്‍ 16, മഞ്ചേശ്വരത്ത് 17, എറണാകുളത്ത് 10 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടക്കുക.

മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നതിനാല്‍ അന്തിമ ഫലത്തിന് അവസാന റൗണ്ടുകള്‍ വരെ കാത്തിരിക്കേണ്ടി വരും. നറുക്കിട്ടെടുക്കുന്ന അഞ്ചു ബൂത്തുകളിലെ വി.വി പാറ്റ് സ്ലിപ്പുകള്‍ കൂടി എണ്ണിക്കഴിഞ്ഞിട്ടേ അന്തിമഫലം ഒദ്യോഗികമായി പുറത്തുവിടൂ. സ്ട്രോങ് റൂമുകള്‍ക്ക് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മൂന്നു മുന്നണികള്‍ക്കും തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. ആറ് മണ്ഡലങ്ങളില്‍ പാല നേടിയ എല്‍ഡിഎഫ് ഒരു പടി മുന്നിലാണ്. പാലതെരഞ്ഞെടുപ്പിലൂടെ നേടിയ മേല്‍ക്കൈ നിലനിര്‍ത്താന്‍ എല്‍ഡിഎഫിന് രണ്ട് വിജയമെങ്കിലും കുറഞ്ഞത് അനിവാര്യമാണ്. വട്ടിയൂര്‍ക്കാവ് കോന്നി സിറ്റിംഗ് സീറ്റുകള്‍ തന്നെയാണ് യുഡിഎഫിന്റെ വെല്ലുവിളി. അതേസമയം, വട്ടിയൂര്‍ക്കാവും കോന്നിയും മഞ്ചേശ്വരവും ബിജെപിക്ക് അഭിമാനപ്രശ്‌നമാണ്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here