മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ പാർട്ടി പ്രവർത്തകരും അനുഭാവികളും സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് പാർട്ടി പാർട്ടി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ അനുമതിയോടെ പാർട്ടി ഘടകങ്ങൾക് നിർദേശങ്ങൾ നൽകിയതായി പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എം ബഷീർ അഹമ്മദ് അറിയിച്ചു.
തിങ്കളാഴ്ച അഞ്ച് മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എതെങ്കിലും ഒരു പ്രത്യേക മുന്നണിക്ക് വോട്ടു ചെയ്യേണ്ടതില്ല എന്ന് പി.ഡി.പി സെന്‍ട്രല്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
പാര്‍ട്ടി ചെയര്‍മാന്‍ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന കടുത്ത നീതി നിഷേധം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നീതിയുടെ പക്ഷത്ത് നിലകൊള്ളുന്നവരും ദലിത് ന്യൂനപക്ഷാദി മര്‍ദ്ദിതവിഭാഗങ്ങള്‍ നിലവില്‍ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നവരുമായ സ്ഥാനാര്‍ത്ഥികള്‍ ആരെന്ന് തിരിച്ചറിഞ്ഞ് വോട്ടുചെയ്യാനുള്ള സ്വാതന്ത്ര്യം അതാത് മണ്ഡലം കമ്മിറ്റികള്‍ക്ക് നല്‍കുവാനുമുള്ള തീരുമാനം ചെയര്‍മാന്‍ അബ്ദു നാസിർ മഅ്ദനിയുടെ അനുമതിയോടെ പാര്‍ട്ടി കേന്ദ്രകമ്മിറ്റി കൈകോണ്ടിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു.
പാർട്ടിക്ക് വളരെ നിർണായകമായ വോട്ടുകളുള്ള മഞ്ചേശ്വരം മണ്ഡലത്തിൽ പിഡിപിയുടെ ഈ തീരുമാനം ഉപതിരഞ്ഞെടുപ്പിൽ പ്രത്യേക ചലനമുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.