ഇടതുപക്ഷത്തെ പിന്തുണക്കുമെന്ന വാർത്ത അടിസ്ഥാനരഹിതം: പിഡിപി

0
228

ഉപ്പള (www.mediavisionnews.in):പിഡിപി മഞ്ചേശ്വരം നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ പിന്തുണക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ഭാരവാഹികൾ ഉപ്പളയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഏത് മുന്നണിയെ പിന്തുണക്കുമെന്ന കാര്യം പാർട്ടി ചെയർമാൻ ഉടൻ പ്രഖ്യാപിക്കും. മണ്ഡലത്തിലെ പ്രവർത്തകരുമായി കൂടിയാലോചിച്ച് അഭിപ്രായം സമാഹരിച്ച് ചെയർമാനെ അറിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണം തികച്ചും വാസ്തവ വിരുദ്ധമാണ്. നേതാക്കൾ പറഞ്ഞു.


സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എം ബഷീർ, ജില്ലാ പ്രസിഡൻറ് റഷീദ് മുട്ടുന്തല, സെക്രട്ടറി അബ്ദുല്ല ബദിയടുക്ക, വൈസ് പ്രസിഡൻറ് മുഹമ്മദ് കുഞ്ഞി ഉപ്പള, മണ്ഡലം പ്രസിഡൻറ് ജാസിർ പൊസോട്ട്, സെക്രട്ടറി മൂസ അടുക്കം, പി.ടി.യു.സി ജില്ലാ സെക്രട്ടറി സിദ്ദീഖ് ബത്തൂൽ, ജില്ലാ വൈസ് പ്രസിഡൻറ് അബ്ദുൽ ഖാദർ ലബ്ബൈക്ക് എന്നിവർ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here