അതും ഞാന്‍, ഇതും ഞാന്‍; ഹൃത്വിക്കിന്റെ കിടിലന്‍ മേക്കോവര്‍ വീഡിയോ

0
236

ന്യൂഡൽഹി (www.mediavisionnews.in):ബോളിവുഡിന്റെ ഫിറ്റ്മാന്‍ ഹൃത്വിക് റോഷന്റെ ഫുൾപാക്ക്ഡ് ബോഡിയെ കുറിച്ച് അറിയാത്തവരില്ല. എന്നാൽ തന്റെ കഥാപാത്രങ്ങൾക്കായി ഈ ശരീരത്തെയും മെരുക്കിയെടുത്ത ഹൃത്വിക്കിന്റെ കഠിനാധ്വാനത്തെ കുറിച്ചാണ് സോഷ്യൽ മീഡിയ ഇപ്പോള്‍ ചർച്ച ചെയ്യുന്നത്.

ഹൃത്വിക്കിന്റേതായി ഈ വര്‍ഷം പുറത്തിറങ്ങിയിട്ടുള്ള രണ്ട് ചിത്രങ്ങളായിരുന്നു സൂപ്പർ 30യും വാറും. എന്നാലിത് രണ്ടും രണ്ട് വ്യത്യസ്ത കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ളതുമായിരുന്നു. സൂപ്പർ 30യിൽ അധ്യാപകനായ ആനന്ദ് കുമാറിനായി ഹൃതിക് ശരീരം കൊഴുപ്പിച്ചപ്പോൾ, വാറിലെ കബീറിനായി വീണ്ടും മസില്‍ പെരുപ്പിച്ചു താരം. എന്നാൽ പറയുന്നത് പോലെ നിസ്സാരമല്ല ഈ മാറ്റമെന്ന് ഹൃത്വിക് തന്നെ പുറത്ത് വിട്ട മേക്ക് ഓവർ വീഡിയോ കാണുന്ന ആർക്കും മനസ്സിലാകും.

രണ്ട് മാസങ്ങൾ കൊണ്ടാണ് ഹൃത്വിക് റോഷന്‍ തന്റെ കൊഴുപ്പടിഞ്ഞ ശരീരം സിക്സ് പാക്കിലേക്ക് മാറ്റികൊണ്ട് വന്നത്. തന്റെ ജീവിതത്തിലെ തന്നെ വലിയൊരു യുദ്ധമായിരുന്നു വാർ സിനിമയുടെ ചിത്രീകരണമെന്ന് ഹൃത്വിക് പറയുന്നു. ഇൻസ്റ്റഗ്രാം വഴിയാണ് താരം തന്റെ മേക്കോവറിന്റെ രസകരമായ വീഡിയോ പുറത്ത് വിട്ടത്.

View this post on Instagram

Transformation film

A post shared by Hrithik Roshan (@hrithikroshan) on

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here