ഉപതെരഞ്ഞെടുപ്പ്: കൊട്ടിക്കലാശം നാളെ മൂന്ന് കേന്ദ്രങ്ങളിൽ

0
205

മഞ്ചേശ്വരം: (www.mediavisionnews.in) ഉപതിരഞ്ഞെടുപ്പിന്‌ ഒരുമാസത്തോളം നീണ്ടുനിന്ന ചൂടൻ പ്രചാരണം ശനിയാഴ്ച സമാപിക്കും. പ്രചാരണം ഔദ്യോഗികമായി അവസാനിക്കുന്ന കൊട്ടിക്കലാശം മഹാസംഭവമാക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികൾ. കൊട്ടിക്കലാശം സമാധാനപരമായി നടത്തുന്നതിനായി പോലീസ് മൂന്ന് മുന്നണികൾക്കും നിശ്ചിത സ്ഥലം നിർണയിച്ചുനൽകി.

എൽ.ഡി.എഫിന് ഹൊസങ്കടിയിൽ ആനക്കാൽ റോഡ് ഭാഗത്തുനിന്ന്‌ ഹൊസങ്കടി സർക്കിൾ വരെയും എൻ.ഡി.എ.യ്ക്ക്‌ ഉപ്പള ഭാഗത്തുനിന്ന് ഹൊസങ്കടി സർക്കിൾ വരെയും യു.ഡി.എഫിന് തലപ്പാടി ഭാഗത്തുനിന്ന്‌ ഹൊസങ്കടി സർക്കിൾ വരെയുമാണ് ജാഥകളും റോഡ് ഷോകളും നടത്താനുള്ള അനുമതി നൽകിയിരിക്കുന്നത്. ഉപ്പളയിലെ കൈക്കമ്പയിൽനിന്ന് തുടങ്ങി ഉപ്പള ബസ് സ്റ്റാൻഡിന്റെ കിഴക്ക് ഭാഗത്തുനിന്ന് യു.ഡി.എഫും കൈക്കമ്പ മുതൽ ഉപ്പള താലൂക്ക് ഓഫീസ് പടിഞ്ഞാറ് ഭാഗത്ത് എൽ.ഡി.എഫും ഇരുകക്ഷികളുടെയും ജാഥ പോയതിന് ശേഷം 5.15 മുതൽ റെയിൽവേ സ്റ്റേഷൻ റോഡിൽനിന്ന്‌ തുടങ്ങി ഉപ്പള പോസ്റ്റ് ഓഫീസ് വരെ എൻ.ഡി.എ.യ്ക്കും കുമ്പളയിൽ റെയിൽവേ സ്റ്റേഷൻ റോഡ് മുതൽ രാജധാനി ജൂവലറി സർക്കിൾവരെ യു.ഡി.എഫും ബദിയടുക്ക ഭാഗത്തുനിന്നുള്ള റോഡ് മുതൽ സർക്കിൾ വരെ എൽ.ഡി.എഫും പോലീസ് സ്റ്റേഷൻ റോഡിൽക്കൂടി ഗോകുൽ ഹോട്ടൽ വരെ ബി.ജെ.പി.ക്കുമാണ് സ്ഥലം അനുവദിച്ചിരിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here