24-ാം തിയതി നിര്‍ണായകം, ധോണിയ്ക്ക് കുരുക്ക് മുറുക്കി ഗാംഗുലി

0
247

കൊല്‍ക്കത്ത:(www.mediavisionnews.in) ഇന്ത്യന്‍ താരം മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ഇനി രണ്ടിലൊന്ന് തീരുമാനിക്കേണ്ടി വരും. കളിക്കളത്തില്‍ തുടരണമോ അതോ വിരമിക്കണോയെന്ന കാര്യത്തില്‍ ധോണിയുടെ നിലപാടെന്ത് എന്നറിയാന്‍ തന്നെയാണ് പുതിയ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ തീരുമാനം.

ധോണിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് നിയുക്ത ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറയുന്നത്. ഈ മാസം 24-ന് ധോണിയുടെ കാര്യവുമായി ബന്ധപ്പെട്ട് സെലക്ടര്‍മാരുമായി ചര്‍ച്ച ചെയ്യുമെന്നുംം ഗാംഗുലി പറഞ്ഞു.

അന്നുതന്നെയാണ് ബംഗ്ലാദേശിനെതിരെ നടക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുക എന്നതിനാല്‍ ധോണിയ്ക്ക് ഏറെ നിര്‍ണായകമാണ് ഈ ദിനം.

”ധോണിയുടെ കാര്യം 24-ന് സെലക്ടര്‍മാരുമായി സംസാരിക്കും. സെലക്ടര്‍മാരുടെ അഭിപ്രായം ചോദിച്ച ശേഷം മാത്രമെ എന്തെങ്കിലും അഭിപ്രായം അറിയിക്കാന്‍ കഴിയൂ.” ഗാംഗുലി പറഞ്ഞു.

ബംഗ്ലാദേശിനെതിരെ ടി20യില്‍ ധോണി കളിക്കുമോയെന്ന് കണ്ടറിയണം. ടി20 ലോക കപ്പ് മുന്നില്‍ നില്‍ക്കെ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ടീമിനെ ഒരുക്കാനാണ് സാദ്ധ്യത. അങ്ങനെയെങ്കിലും സഞ്ജുവോ റിഷഭ് പന്തോ ടീമിലെത്തും. ഏകദിന ലോക കപ്പിന് ശേഷം ടീമില്‍ നിന്ന് വിട്ടു നിന്ന ധോണി ഇതുവരെ ഭാവിയെ കുറിച്ചും ഒന്നും പറഞ്ഞിട്ടില്ല. ഇതിനിടെ ധോണിയില്ലാതെ വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെ ഇന്ത്യ കളിച്ചു. ഇതോടെയാണ് ഇക്കാര്യത്തില്‍ ഗാംഗുലി ഇടപെടാനൊരുങ്ങുന്നത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here