ന്യൂഡല്‍ഹി (www.mediavisionnews.in):സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുട ആദ്യഘട്ട വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചു. ഓട്ടോമാറ്റിക് വിവര കൈമാറ്റ കരാറിന്റെ ഭാഗമായാണ് രാജ്യത്തിന് ആദ്യഘട്ട വിവരങ്ങള്‍ ലഭിച്ചത്. വിദേശത്തുള്ള കള്ളപ്പണം നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ഇത് നിര്‍ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഓട്ടോമാറ്റിക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്‍ഫര്‍മേഷന്‍ (എ.ഇ.ഒ.ഐ) കരാറിന്റെ ഭാഗമായി സ്വിറ്റസര്‍ലാന്‍ഡിലെ ഫെഡറല്‍ ടാക്‌സ് അഡ്മിനിസ്‌ട്രേഷനാണ് ഇന്ത്യയുള്‍പ്പടെയുള്ള 75 രാജ്യങ്ങള്‍ക്ക് പൗരന്‍മാരുടെ അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയത്. 2020 സെപ്തംബറില്‍ രണ്ടാംഘട്ട വിവരങ്ങള്‍ കൈമാറുമെന്ന് എഫ്.ടി.ഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
എ.ഇ.ഒ.ഐ കരാറിന്റെ ഭാഗമായി ആദ്യമായാണ് സ്വിസ് അക്കൗണ്ട് വിവരങ്ങള്‍ ഇന്ത്യക്ക് ലഭിക്കുന്നത്. നിലവില്‍ സജീവമായ അക്കൗണ്ടുകളും 2018 ല്‍ നിഷ്‌ക്രിയമായ അക്കൗണ്ടുകളുടെയും വിവരങ്ങള്‍ ഇതിലുണ്ട്. രഹസ്യമായ ഉടമ്പടികളുടെ അടിസ്ഥാനത്തിലാണ് ഈ കൈമാറ്റം എന്നാണ് വിവരം. പക്ഷെ ഇന്ത്യക്കാരുടെ ഔദ്യോഗിക പേരിലുള്ള പേരിലുള്ള വിവരങ്ങള്‍ മാത്രമേ ഇതിലുള്ളു.
അക്കൗണ്ട് ഉടമകളുടെ പേര്, കൈമാറ്റം ചെയ്ത തുക, വിലാസം, നികുതി നമ്പര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കൈമാറിയ വിവരങ്ങള്‍. ബാങ്കുകള്‍, ട്രസ്റ്റുകള്‍, ഇന്‍ഷുറന്‍ കമ്പനികള്‍ എന്നിവയുള്‍പ്പടെയുള്ള 7500 ഓളം സ്ഥാപനങ്ങളില്‍ നിന്നാണ് എഫ്.ടി.ഐ ഈ വിവരങ്ങള്‍ ശേഖരിച്ചത്. വിദഗ്ധരുടെ അഭിപ്രായത്തില്‍ ഇത്തരത്തില്‍ കള്ളപ്പണം നിക്ഷേപിച്ചവര്‍ക്കെതിരെ ശക്തമായ കേസുകള്‍ എടുക്കാന്‍ ഇന്ത്യയെ സഹായിക്കുന്നതാണ് വിവരങ്ങള്‍.
നിലവില്‍ ഇന്ത്യക്ക് ലഭിച്ചിട്ടുള്ള വിവരങ്ങളില്‍ കൂടുതലും ലഭിച്ചിട്ടുള്ള വിവരങ്ങളില്‍ കൂടുതലും വിദേശത്ത് താമസമാക്കിയ വ്യവസായികളായ ഇന്ത്യക്കാരുടേതാണെന്നാണ് വിവരം. വാഹന ഘടകങ്ങള്‍, രാസവസ്തുക്കള്‍, വസ്ത്രം, റിയല്‍ എസ്റ്റേറ്റ്, ഡയമണ്ട്, സ്വര്‍ണം, സ്റ്റീല്‍ എന്നീ വ്യവസായങ്ങള്‍ നടത്തുന്നവരാണ് ഇവരെന്നാണ് സൂചന. ഉള്ളടക്ക ഹൈലൈറ്റുകൾ: സ്വിസ് ബാങ്ക് അക്കൗണ്ട് ഉടമകളിൽ ഇന്ത്യയ്ക്ക് ആദ്യത്തെ ഡാറ്റ ലഭിക്കുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.