സ്വതന്ത്രന്‍മാരെ മാത്രം നിയമസഭയിലേക്ക് അയക്കുന്ന ഒരു മണ്ഡലമുണ്ട് ഇന്ത്യയില്‍; ആ മണ്ഡലത്തിലും ഒക്ടോബര്‍ 21നാണ് തെരഞ്ഞെടുപ്പ്

0
184

ഹരിയാന (www.mediavisionnews.in) :കഴിഞ്ഞ 23 വര്‍ഷമായി സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ മാത്രം വിജയിപ്പിക്കുന്നൊരു നിയമസഭ മണ്ഡലമുണ്ട് ഇന്ത്യയില്‍. ഒക്ടോബര്‍ 21നാണ് ഈ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്. പ്രധാന കക്ഷികളും മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നുണ്ട്. ഇക്കുറി ചരിത്രം തിരുത്തുമോ അതോ തുടരുമോ എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.

ഹരിയാനയിലെ പുന്ദ്രി മണ്ഡലത്തിലാണ് ഇക്കാര്യം നടക്കുന്നത്. തങ്ങള്‍ തെരഞ്ഞെടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് ആ വര്‍ഷം സംസ്ഥാനത്ത് അധികാരം ലഭിച്ചില്ലെങ്കില്‍ മണ്ഡലം വിവേചനം അനുഭവിക്കേണ്ടി വരും, അത് കൊണ്ടാണ് സ്വതന്ത്രന്‍മാരെ തെരഞ്ഞെടുക്കുന്നതെന്ന് മണ്ഡലത്തിലെ വോട്ടര്‍മാര്‍ പറയുന്നു.

1996ലാണ് ആദ്യമായി ഒരു സ്വതന്ത്രന്‍ മണ്ഡലത്തില്‍ വിജയിക്കുന്നത്. കോണ്‍ഗ്രസിന്റെ ഈശ്വര്‍ സിംഗിനെ പരാജയപ്പെടുത്തി സ്വതന്ത്ര സ്ഥാനാര്‍ത്ഥി നരേന്ദ്രന്‍ ശര്‍മ്മ വിജയിച്ചു. 2000ല്‍ ഈശ്വര്‍ സിംഗിന്റെ മകന്‍ തേജ്‌വീര്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു. തോല്‍പ്പിച്ചത് 96ല്‍ വിജയിച്ച സ്വതന്ത്രനെ. ബി.ജെ.പി അഞ്ചാം സ്ഥാനത്തേക്കും കോണ്‍ഗ്രസ് ആറാം സ്ഥാനത്തേക്കും പോയി.

2005ലും 2009ലും 2014ലും ഇത് തന്നെയാണ് സംഭവിച്ചത്. ഇക്കുറി നിരവധി സ്വതന്ത്രരാണ് മത്സര രംഗത്തുള്ളത്. ബി.ജെ.പിയില്‍ നിന്ന് സീറ്റ് കിട്ടാത്തവരാണ് സ്വതന്ത്രരില്‍ കൂടുതല്‍.

നിലവിലെ എം.എല്‍.എയാ. ദിനേഷ് കൗശിക് ബി.ജെ.പിയില്‍ ചേര്‍ന്നെങ്കിലും സീറ്റ് അനുവദിക്കാത്തതിനാല്‍ ഇക്കുറിയും സ്വതന്ത്രനായി രംഗത്തുണ്ട്. ബി.ജെ.പിയ്ക്കും സ്ഥാനാര്‍ത്ഥിയുണ്ട്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here