സംസ്ഥാനത്ത് മഴ തുടരും; മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പ്

0
247

തിരുവനന്തപുരം: (www.mediavisionnews.in)  കേരളത്തിൽ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തിലുടനീളം പ്രഖ്യാപിച്ചിരുന്ന യെല്ലോ അലേർട്ട് ഇന്ന് നാല് ജില്ലകളിലായി പരിമിതപ്പെടുത്തി. എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് അലേർട്ട്. സർക്കാർ സംവിധാനങ്ങൾ ജാഗ്രത പുലർത്തണമെന്നും കേരള തീരത്ത് മത്സ്യ ബന്ധനത്തിന് പോകരുതെന്നും നിർദ്ദേശമുണ്ട്.

നാളെ ഏഴ് ജില്ലകളിലും തിങ്കളാഴ്ച്ച 5 ജില്ലകളിലും യെല്ലോ അലേർട്ടുണ്ട്. ബുധനാഴ്ച്ച വരെയും ശക്തമായ മഴ തുടരാനാണ് സാധ്യത. മലയോര മേഖലകളിൽ മഴ തുടരുകയാണ്. മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രകൾ ഒഴിവാക്കണം.

വൈകുന്നേരങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയാണ് തുലാവർഷത്തിൻ്റെ പൊതുസ്വഭാവം. അതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ സീസണിലുടനീളം കർശനമായി പാലിക്കണമെന്ന്  നിർദ്ദേശിച്ചിട്ടുണ്ട്.

മണിക്കൂറിൽ 45 മുതൽ 55  കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ്  വീശാൻ സാധ്യതയുള്ളതിനാൽ കേരള തീരത്തും, കർണാടക- മഹാരാഷ്ട്ര തീരത്തും അതിനോട് ചേർന്നുള്ള മധ്യ-കിഴക്കൻ അറബിക്കടൽ പ്രദേങ്ങളിലും മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here