സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കാസര്‍ഗോഡ് ഇന്നും കനത്ത മഴയും കാറ്റും തുടരും

0
185

കാസര്‍ഗോഡ്: (www.mediavisionnews.in) കാസര്‍ഗോഡ് ജില്ലയില്‍ ഇന്നും കനത്ത കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഇടുക്കി, കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍, മലുപ്പുറം ജില്ലകളില്‍ ആണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്.ദേശീയ പാതയിലടക്കം മരം കടപുഴകി വീണ് ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ജില്ലയിലെ തീര പ്രദേശങ്ങളില്‍ കടലാക്രമണവും രൂക്ഷമാണ് . മലയോര മേഖലയിലും വ്യാപകമായി മരങ്ങള്‍ കടപുഴകി വീണു. കനത്ത കാറ്റും മഴയും തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ എല്ലാ വിധ മുന്‍ കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു

അറബിക്കടലില്‍ രൂപം കൊണ്ട’ക്യാര്‍’ ചുഴലിക്കാറ്റ് എത്തുന്നതോടെ മഴ കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ചുഴലിക്കാറ്റ് ഇന്നു ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിയായി മാറുമെന്നാണ് സൂചന. ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലമാണ് കേരളം, മഹാരാഷ്ട്ര ,ഗോവ എന്നിവടങ്ങളിലെ മഴയ്ക്ക് കാരണം.മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്.മഹാരാഷ്ട്രയില്‍ അടുത്ത 24 മണിക്കൂറില്‍ 20 സെന്റിമീറ്റര്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണു പ്രവചനം.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here