വീണ്ടും കോല്‍പാക്; വിന്‍ഡീസിന് പേസ് ബൗളറെ നഷ്ടമായി

0
265

പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍ (www.mediavisionnews.in) :കോല്‍പാക് കരാറിലൂടെ ഇംഗ്ലണ്ടിലെത്തുന്ന വെസ്റ്റ് ഇന്‍ഡീസ് താരങ്ങളുടെ എണ്ണം കൂടുന്നു. ഈയിടെ ഇന്ത്യക്കെതിരെ കളിച്ച യുവ പേസര്‍ മിഗ്വല്‍ കമ്മിന്‍സാണ് അവസാനമായി ഇംഗ്ലണ്ടിലേക്ക് ചേക്കേറിയ വിന്‍ഡീസ് താരം.

മൂന്ന് വര്‍ഷത്തേക്കാണ് കമ്മിന്‍സിന്റെ കരാര്‍. നേരത്തെ, രവി രാംപോള്‍, ഫിഡല്‍ എഡ്വേര്‍ഡ്‌സ് എന്നിവരും കരാര്‍ വഴി ഇംഗ്ലണ്ടിലെത്തിയിരുന്നു.

മോഹിപ്പിക്കുന്ന പ്രതിഫലം, കൂടുതല്‍ അവസരം ഇവയൊക്കെയാണ് താരങ്ങളെ കോല്‍പാക് കരാറില്‍ ഒപ്പിടാന്‍ പ്രേരിപ്പി്ക്കുന്നത്. ഇങ്ങനെ കരാറൊപ്പിട്ട് കഴിഞ്ഞാല്‍ കാലാവധി കഴിയുന്നത് വരെ രാജ്യത്തിനായി കളിക്കാന്‍ കഴിയില്ല.

നേരത്തെ ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ മോര്‍ണെ മോര്‍ക്കല്‍, വെയ്ന്‍ പാര്‍നെല്‍, കെയ്ല്‍ അബോട്ട് എ്ന്നിവരെല്ലാം ഇംഗ്ലണ്ടിലെത്തിയിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here