‘റേഡിയേറ്ററില്‍ വെള്ളമില്ലാത്തതിനും ടയര്‍മാറ്റണോ? എം.എം മണിക്ക് ട്രോളോട് ട്രോള്‍; ഒടുവില്‍ മന്ത്രിയുടെ വിശദീകരണം

0
189

തിരുവനന്തപുരം: (www.mediavisionnews.in) വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി വണ്ടിയുടെ ടയര്‍മാറ്റിയതാണ് ട്രോളന്മാരെ സന്തോഷിപ്പിക്കുന്നത്. ഒരു ടയര്‍മാറ്റിയാല്‍ എന്തിരിക്കുന്നു എന്നതല്ല, രണ്ട് വര്‍ഷം കൊണ്ട് 34 ടയറുകള്‍ മാറുന്നതിലെ അസ്വാഭാവികതയാണ് ട്രോളുകള്‍ക്കെല്ലാം ആധാരം. കോണ്‍ഗ്രസ് നോതാക്കളായ രാജ്‌മോഹന്‍ ഉണ്ണിത്താനും വി.ടി ബല്‍റാമും വരെ ഈ വിഷയത്തില്‍ ട്രോളുകളുമായി രംഗത്തുണ്ട്.

ഏറ്റവും രകസകരമായ സംഭവം ടൊയോട്ടയുടെ പേജില്‍ വരെ ട്രോളന്മാര്‍ എത്തി എന്നതാണ്. മറ്റൊന്നുമല്ല, ടൊയോട്ടയുടെ ഇന്നോന ക്രിസ്റ്റയാണ് മന്ത്രി ഉപയോഗിക്കുന്നത്. ട്രോളന്മാര്‍ക്ക് വിശദീകരണം നല്‍കിയാണ് ടോയോട്ട പേജ് അഡ്മിന്‍ രംഗത്ത് എത്തിയത്. അതേസമയം ട്രോളുകള്‍ നിറഞ്ഞുകവിഞ്ഞതോടെ മന്ത്രി എം.എം മണി തന്നെ വിശദീകരണവുമായി രംഗത്ത് എത്തി. തെറ്റിധരിപ്പിക്കുന്നവര്‍ക്ക് വേണ്ടിയല്ല, തെറ്റിധരിച്ചവര്‍ക്ക് വേണ്ടി മാത്രം എന്ന തലക്കെട്ടോടെയാണ് മന്ത്രിയുടെ വിശദീകരണം.

സാധാരണ റോഡുകളിൽ ഓടുമ്പോൾ സുരക്ഷിതമായി ഓടുന്നതിന് ക്രിസ്റ്റ കാറിന്റെ ടയറുകൾക്ക് കിട്ടുന്ന മൈലേജ് ശരാശരി 20,000 കി. മി. മാത്രമാണ്. ഈ കാർ ഈ കാലയളവിൽ ആകെ ഓടിയത് 1,24,075 കി.മീ. യാണ് . ഇതിൽ ഭൂരിഭാഗവും ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ കുത്തനെയുള്ള കയറ്റവും ഇറക്കവും കൊടുംവളവുകളും പുളവുകളും നിറഞ്ഞ റോഡുകളിലാണ്.

മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ സമയത്ത് ഓടിയെത്താൻ അത്യാവശ്യം വേഗത്തിൽ തന്നെയാണ് വണ്ടി പോയിട്ടുള്ളത്. ഇതിന്റെയൊക്കെ ഫലമായി ടയറിന്റെ ആയുസ് കുറയുമെന്നാണ് മന്ത്രി വിശദീകരിക്കുന്നത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here