റദ്ദുച്ചാക്ക് പിന്‍ഗാമി ഖമറുച്ച;മഞ്ചേശ്വരത്ത് എംസി കമറുദ്ദീന് വിജയം

0
202

മഞ്ചേശ്വരം: (www.mediavisionnews.in)  മഞ്ചേശ്വരത്ത് യുഡിഎഫിന്റെ എംസി കമറുദ്ദീന് വിജയം. 7923 വോട്ടുകൾക്കാണ് കമറുദ്ദീൻ വിജയക്കൊടി നാട്ടിയത്. മഞ്ചേശ്വരം സ്വദേശിയായ ശങ്കർ റൈയെ കളത്തിലിറക്കിയിട്ടും മണ്ഡലം പിടിക്കാൻ ഇടതുപക്ഷത്തിനായില്ല.

ത്രികോണ മത്സരം നടന്ന മഞ്ചേശ്വരത്ത് കണക്കുകൂട്ടലുകൾ സങ്കീർണമാണ്. 75.78 ശതമാനമാണ് മഞ്ചേശ്വരത്തെ പോളിംഗ്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ .55 ശതമാനത്തിന്റെ മാത്രം കുറവ്. യുഡിഎഫ് ഭരിക്കുന്ന വോർക്കാടി പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ പോളിംഗ് 79 ശതമാനത്തിലേറെ. യുഡിഫിന്റെ ശക്തികേന്ദ്രമായ മംഗൽപ്പാടിയാണ് പോളിംഗിൽ ഏറ്റവും പിന്നിൽ. ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മംഗൽപ്പാടിയിൽ 74 ശതമാനത്തിൽ താഴെയാണ് പോളിംഗ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒന്നാമതെത്തിയ മീഞ്ച, പൈവളിഗെ, എൻമഗജെ എന്നീ പഞ്ചായത്തുകളിൽ ഇത്തവണ മികച്ച പോളിംഗ് രേഖപ്പെടുത്തിയത് യുഡിഎഫ് ക്യാമ്പിൽ ആശങ്ക ഉയർത്തിയിരുന്നു. ഈ മേഖലകളിൽ എൽഡിഎഫ് സ്ഥാനാർത്ഥി നേട്ടമുണ്ടാക്കുമെന്ന ആശങ്ക ബിജെപിക്കുമുണ്ടായിരുന്നു. സിപിഐഎം ശക്തികേന്ദ്രമായ പുത്തിഗെയിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. എന്നാൽ ഈ ആശങ്കകളെല്ലാം കാറ്റിൽ പറത്തി ഖമറുദ്ദീൻ വിജയിച്ചിരിക്കുകയാണ്.

ന്യൂനപക്ഷ വോട്ടിൽ വിള്ളൽ ഉണ്ടായിട്ടില്ലെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക


LEAVE A REPLY

Please enter your comment!
Please enter your name here