രാജ്യത്ത് പട്ടിണി കിടക്കുന്നവരുടെ എണ്ണം കൂടുന്നു; ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം പാക്കിസ്ഥാന്റേയും പിന്നില്‍

0
273

ന്യൂഡല്‍ഹി (www.mediavisionnews.in): ആഗോള പട്ടിണി സൂചിക 2019ല്‍ ഇന്ത്യക്ക് 102ാം സ്ഥാനം. കഴിഞ്ഞ വര്‍ഷം 119 രാജ്യങ്ങളില്‍ 103ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇക്കുറി 117 രാജ്യങ്ങളില്‍ 102ാം സ്ഥാനത്താണ്. ഇന്ത്യയില്‍ സ്ഥിതി വളരെ ഗുരുതരമാണെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം അയല്‍രാജ്യങ്ങളില്‍ പാക്കിസ്ഥാന്‍ ഇന്ത്യക്ക് പുറകിലായിരുന്നു. എന്നാല്‍ ഇവരും ഇക്കുറി മുന്നിലെത്തിയതോടെ ഇന്ത്യയായി ഏറ്റവും പുറകില്‍. 106ാം സ്ഥാനത്തായിരുന്ന പാക്കിസ്ഥാന്‍ ഇപ്പോള്‍ 94ാം സ്ഥാനത്താണ്.

പട്ടികയില്‍ 25ാം സ്ഥാനത്താണ് ചൈന. 66ാം സ്ഥാനത്ത് ശ്രീലങ്കയും 73ാം സ്ഥാനത്ത് നേപ്പാളും 88ാം സ്ഥാനത്ത് ബംഗ്ലാദേശും ഉണ്ട്. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലികാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. സിയറ ലിയോണ്‍, ഉഗാണ്ട, ജിബൂട്ടി, കോംഗോ റിപ്പബ്ലിക്, സുഡാന്‍ തുടങ്ങിയ രാഷ്ട്രങ്ങളാണ് ഇന്ത്യക്ക് തൊട്ടുപുറകിലുള്ളത്.

വന്‍ വികസനങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ മുന്നോട്ട് കുതിക്കുമ്പോഴും, പട്ടിണി കിടക്കുന്നവരുടെ എണ്ണം രാജ്യത്ത് വലിയ തോതില്‍ വര്‍ദ്ധിക്കുന്നുവെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. 2017 ല്‍ നൂറാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ നിലയില്‍ വലിയ മാറ്റങ്ങളൊന്നും സമീപകാലത്ത് ഉണ്ടായില്ലെന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

പ്രമുഖ എന്‍ജിഒ സംഘടനയായ വെല്‍ത്ത് ഹങ്കര്‍ ഹൈലൈഫാണ് കണക്ക് പുറത്ത് വിട്ടത്. 14ാമത്തെ വര്‍ഷമാണ് ആഗോള പട്ടിണി സൂചിക പുറത്തുവരുന്നത്. പോഷകാഹരക്കുറവ്, ശിശു മരണനിരക്ക്, ശരീരശോഷണം, വിളര്‍ച്ച എന്നീ സൂചകങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പട്ടിക.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here