രാജ്യത്തെ പായ്ക്കറ്റ് പാലുകളില്‍ മായം; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

0
222

ന്യൂഡല്‍ഹി (www.mediavisionnews.in) : രാജ്യത്തെ പായ്ക്കറ്റ് പാലുകള്‍ ശേഖരിച്ച് നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. രാജ്യത്തെ പായ്ക്ക് ചെയ്ത പാലില്‍ 41 ശതമാനം സാമ്പിളുകളും സുരക്ഷിതമല്ലെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി.

ഇതില്‍തന്നെ ഏഴ് സാമ്പിളുകള്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നവയാണെന്നും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ)പറയുന്നു.2018 മെയ്ക്കും 2019 മെയ്ക്കുമിടയിലാണ് പരിശോധനയ്ക്കുളള സാമ്പിളുകള്‍ ശേഖരിച്ചത്. സുരക്ഷിതമല്ലാത്ത പാല്‍ സാമ്പിളുകള്‍ അധികവും ലഭിച്ചത് ഡല്‍ഹി, തമിഴ്നാട്, കേരളം എന്നിവിടങ്ങളില്‍നിന്നാണ്.

രാജ്യത്തൊട്ടാകെ നിന്ന് 6,432 സാമ്പിളുകളാണ് ഫുഡ് സേഫ്റ്റി വിഭാഗം പരിശോധനയ്ക്കായി ശേഖരിച്ചത്.ഈ സാമ്പിളുകളിലധികവും അഫ്ളടോക്സിന്‍ എം വണിന്റെ അളവ് അനുവദനീയമായതിലധികം കണ്ടെത്തിയതായി എഫ്എസ്എസ്എഐ സിഇഒ പവന്‍ അഗര്‍വാള്‍ പറയുന്നു. പായ്ക്ക് ചെയ്ത പാലുകളില്‍ ഈ ഫംഗസിന്റെ പരിശോധന നടത്തുന്നത് ഇതാദ്യമായാണ്.


മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here