രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്; കുട്ടികൾക്ക് ഫോൺ കൊടുത്ത് ശീലിപ്പിക്കരുത്

0
272

ന്യൂയോർക്ക് (www.mediavisionnews.in): മൊബെെൽ ഫോൺ വേണമെന്ന് പറഞ്ഞ് കുട്ടികൾ കരഞ്ഞ് വാശിപിടിച്ചാൽ കരച്ചിൽ മാറാൻ രക്ഷിതാക്കൾ ഫോൺ കൊടുക്കുന്നത് സ്വാഭാവികമാണ്. അപ്പോഴത്തെ കരച്ചിൽ മാറുമായിരിക്കും. എന്നാൽ പിന്നീടുള്ള ദോഷവശങ്ങളെ പറ്റി രക്ഷിതാക്കൾ ചിന്തിക്കാറില്ല.

പിന്നീടും ഫോൺ ചോദിച്ചിട്ട് കൊടുത്തില്ലെങ്കിൽ അത് കുട്ടികളിൽ വാശിയായി മാറാം. കുട്ടികളിലെ മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗം മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​നേ​​​ക്കാ​​​ൾ മാ​​​ര​​​ക​​​മാ​​​കു​​​ക​​​യാണെന്നാണ് വി​ദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. മൊബെെൽ ഫോൺ മാത്രമല്ല, ടാ​​​ബ്‌​​​ലെ​​​റ്റ്, ലാ​​​പ്ടോ​​​പ്, ടി​​​വി ഇവയൊന്നും കുട്ടികൾക്ക് നൽകാതിരിക്കുക.

മി​​​ക്ക കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും ലോ​​​കം ഇ​​​ന്ന് മൊ​​​ബൈ​​​ൽ ഫോ​​​ണും അ​​​തി​​​ലെ വീ​​​ഡി​​​യോ​​​ക​​​ളും ഗെ​​​യി​​​മു​​​ക​​​ളു​​​മാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ന്നു. മാ​​​താ​​​പി​​​താ​​​ക്ക​​​ളെ​​​യാ​​​ണ് ബോ​​​ധ​​​വ​​​ത്ക​​​രി​​​ക്കേ​​​ണ്ട​​​തെ​​​ന്ന് പ്ര​​​മു​​​ഖ അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​ക്കോ തെ​​​റാ​​​പ്പി​​​സ്റ്റ് ഡോ. ​​​നി​​​ക്കോ​​​ളാ​​​സ് ക​​​ർ​​​ദ​​​ര​​​സ് പ​​​റ​​​യു​​​ന്നു. മൊബെെൽ, കമ്പ്യൂട്ടർ, ടാബ്, വീഡിയോ ​ഗെയിം എന്നിവയുടെ ഉപയോ​ഗം കുട്ടികളിൽ പലതരത്തിലുള്ള നേത്രരോഗങ്ങൾ പി​​​ടി​​​പെ​​​ടാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ കൂടുതലാണെന്ന് വിദ​ഗ്ധർ പറയുന്നു.

അ​​​മി​​​ത​​​മാ​​​യ സ്ക്രീ​​​ൻ ഉ​​​പ​​​യോ​​​ഗം കം​​​പ്യൂ​​​ട്ട​​​ർ വി​​​ഷ​​​ൻ സി​​​ൻ​​​ഡ്രോം എ​​​ന്ന നേ​​​ത്ര​​​രോ​​​ഗ​​​ത്തി​​​ന് കാ​​​ര​​​ണ​​​മാ​​​കു​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം ഗെ​​​യിം ക​​​ളി​​​ക്കു​​​ന്ന കു​​​ട്ടി​​​ക​​​ളി​​​ൽ പ്ര​​​ത്യേ​​​കി​​​ച്ച് കൗ​​​മാ​​​ര​​​ക്കാ​​​രി​​​ൽ ത​​​ല​​​ച്ചോ​​​റി​​​ന്‍റെ വി​​​കാ​​​സ​​​ത്തെ​​​യും വ്യ​​​ക്തി​​​ത്വ​​​ത്തെ​​​യും‌‌ ബാധിക്കാമെന്നും പഠനങ്ങൾ പറയുന്നു.

ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോ​ഗം കുട്ടികളിൽ നേത്രരോഗത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്നും പഠനത്തിൽ പറയുന്നു. എട്ടു വയസ്സുള്ള കുട്ടി പോലും 6 മുതൽ 8 മണിക്കൂർ വരെ സ്ക്രീനുകൾക്കു മുന്നിൽ ചെലവിടുന്നുവെന്നും പഠനം പറയുന്നു. കു​​​ട്ടി​​​ക​​​ളി​​​ൽ മ​​​യോ​​​പ്പി​​​യ (ഹ്ര​​​സ്വ ദൃ​​​ഷ്ടി) കൂ​​​ടു​​​ത​​​ലാ​​​യി ക​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​ന് പ്ര​​​ധാ​​​ന കാ​​​ര​​​ണം മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ത​​​ന്നെ​​​യാ​​​ണ്.

മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗം ര​​​ണ്ടു​​​ത​​​ര​​​ത്തി​​​ലാ​​​ണ് കു​​​ട്ടി​​​ക​​​ളെ ബാ​​​ധി​​​ക്കു​​​ന്ന​​​ത്. ഫോ​​​ണി​​​ന്‍റെ അ​​​മി​​​ത​​​മാ​​​യ ഉ​​​പ​​​യോ​​​ഗം കു​​​ട്ടി​​​ക​​​ളു​​​ടെ കാ​​​ഴ്ച​​​ശ​​​ക്തി കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നു​​​പു​​​റ​​​മേ വീ​​​ടി​​​ന​​​ക​​​ത്തു​​​ത​​​ന്നെ ച​​​ട​​​ഞ്ഞു​​​കൂ​​​ടു​​​ന്ന​​​തി​​​നാ​​​ൽ അ​​​ത് അ​​​വ​​​രു​​​ടെ ആ​​​രോ​​​ഗ്യ​​​ത്തെ​​​യും സാ​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here