ഹരിയാന(www.mediavisionnews.in):ആള്‍വാറിൽ മുസ്‍ലിം ദമ്പതികളെ ജയ് ശ്രീ റാം വിളിക്കാന്‍ നിർബന്ധിച്ചുവെന്ന കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇരുവരെയും കോടതിയുടെ മുമ്പാകെ ഹാജരാക്കി ഒക്ടോബർ 18 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഹരിയാനയിൽ നിന്നുള്ള മുസ്‍ലിം ദമ്പതികൾ ശനിയാഴ്ച രാത്രി 11.30 ഓടെ ആള്‍വാർ ബസ് സ്റ്റാൻഡിൽ കാത്തുനിൽക്കുകയായിരുന്നു. ഈ സമയം മോട്ടോർ സൈക്കിളിലെത്തിയ രണ്ടുപേർ ഇവര്‍ക്ക് നേരെ തിരിഞ്ഞു. ദമ്പതികളെ ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ച ഇവര്‍, കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. കോട്‌വാലി പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. “അക്രമികളിലൊരാള്‍ സ്ത്രീയുടെ നേരെ തിരിഞ്ഞതോടെ, സമീപത്തുണ്ടായിരുന്നവര്‍ ഇടപെടുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ബസ് സ്റ്റാന്‍ഡിലുണ്ടായിരുന്നവര്‍ ചേര്‍ന്ന് രണ്ടുപേരെയും തടഞ്ഞുവെച്ച് കോട്‌വാലി പൊലീസിന് കൈമാറി.
ദമ്പതികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. വാൻഷ് ഭരദ്വാജ് (23), സുരേന്ദ്ര മോഹൻ ഭാട്ടിയ (32) എന്നിവരാണ് അറസ്റ്റിലായത്. ഭാട്ടിയ മദ്യലഹരിയിലായിരുന്നുവെന്നും ഇയാളെ വൈദ്യപരിശോധനക്ക് വിധേയനാക്കിയെന്നും പൊലീസ് അറിയിച്ചു. വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്. കോട്‌വാലി പൊലീസ് സ്റ്റേഷനിൽ ഭരദ്വാജിനെതിരെ മറ്റ് രണ്ട് ക്രിമിനൽ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.