മാതാപിതാക്കൾ കുഴൽക്കിണർ രക്ഷാദൗത്യം കണ്ടിരിക്കുന്നതിനിടെ രണ്ടുവയസുകാരി ബാത്ത് ടബ്ബിൽ മുങ്ങിമരിച്ചു

0
209

തൂത്തുക്കുടി: (www.mediavisionnews.in) കുഴൽക്കിണറിൽ അകപ്പെട്ട സുജിത്തിനായുള്ള രക്ഷാപ്രവർത്തനം ടെലിവിഷനിൽ കണ്ടുകൊണ്ടിരുന്ന രക്ഷിതാക്കളറിയാതെ പിഞ്ചുകുഞ്ഞ്‌ വെള്ളം നിറച്ച ടബ്ബിൽ മുങ്ങിമരിച്ചു. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ത്രേശപുരത്ത്‌ തിങ്കളാഴ്‌ച രാത്രിയാണ്‌ രണ്ടുവയസ്സുകാരി രേവതി സഞ്‌ജന മുങ്ങിമരിച്ചത്‌.
രേവതിയെ കളിക്കാൻവിട്ട്‌ രക്ഷിതാക്കൾ ടിവി കാണാനിരിക്കുകയായിരുന്നു. കുട്ടിയെ കാണാനില്ലാതെ നോക്കിയപ്പോൾ വെള്ളംനിറച്ച പാത്രത്തിൽ അനക്കമില്ലാതെ കാണുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

തിരുച്ചിറപ്പള്ളിയിൽനിന്ന് 45 കിലോമീറ്റർ അകലെ മണപ്പാറയിലെ നാടുകാടുപ്പെട്ടി ഗ്രാമത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുജിത്ത് എന്ന രണ്ട് വയസുകാരൻ കുഴൽക്കിണറിൽ വീഴുന്നത്. വൈകിട്ട് 5.40നാണു മുറ്റത്തു ക‌ളിക്കുന്നതിനിടെ കുട്ടി സമീപത്തെ കുഴൽ കിണറിൽ വീണത്. ആദ്യം 25 അടി‌‌യിലായിരുന്ന കുട്ടി രക്ഷാപ്രവർത്തനത്തിനിടെ 100 അടിയിലേക്കു വീ‌ണു. കുഴൽ കിണറിന്റെ ആഴം 600 അടിയാണ്. നാലരദിവസം രക്ഷാദൗത്യം നീണ്ടെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here