മഹാ’ ചുഴലിക്കാറ്റ്: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; കാസർകോട് ഉൾപ്പെടെ പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
224

തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തിൽ പലയിടത്തും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

മഴയിലും ചുഴലിക്കാറ്റിലും കനത്ത നാശനഷ്ടം സംഭവിക്കാൻ സാധ്യതയുള്ള ലക്ഷദ്വീപിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ രൂപം കൊണ്ട ‘മഹ’ ചുഴലിക്കാറ്റ് മണിക്കൂറിൽ 15 കിമീ വേഗതയിൽ കഴിഞ്ഞ 6 മണിക്കൂറായി വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് ഉച്ചയ്ക്കു മുൻപു ‘മഹ’ ചുഴലിക്കാറ്റ് കൂടുതൽ കരുത്ത് പ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റ് (മണിക്കൂറിൽ 90 മുതൽ 140 കി.മീ വരെ) ആയി മാറുമെന്നാണ് കരുതുന്നത്.കൊച്ചിയില്‍ വീണ്ടും മഴ കനത്തു. തീരത്ത് കനത്ത മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. എറണാകുളം എടവനക്കാട് കടല്‍ക്ഷോഭം ശക്തമായതോടെ ദുരിതാശ്വാസക്യാംപുകൾ തുറന്നു. ലക്ഷദ്വീപിൽ വടക്കൻ മേഖലകളിൽ ജനങ്ങളെ ഒഴിപ്പിച്ചതായി ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. മിത്ര ദ്വീപിലടക്കം ജനങ്ങളെ ക്യാംപുകളിലാക്കി.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here