മധ്യകേരളത്തിലെ മൂന്ന് ജില്ലകള്‍ 30 വര്‍ഷത്തിനകം ഭാഗികമായി വെളളത്തിനടിയിലാകുമെന്ന് മുന്നറിയിപ്പ്

0
228

ന്യൂഡല്‍ഹി: (www.mediavisionnews.in) സമുദ്ര ജലനിരപ്പിലെ ക്രമാതീതമായ വര്‍ധന മധ്യകേരളത്തിലെ മൂന്ന് ജില്ലകളിലെ ചില മേഖലകള്‍ മുപ്പതു വര്‍ഷത്തിനകം വെളളത്തിനടിയിലാക്കുമെന്ന് രാജ്യാന്തര കാലാവസ്ഥാ ഏജന്‍സിയുടെ മുന്നറിയിപ്പ്.

എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന റിപ്പോര്‍ട്ട് അമേരിക്ക ആസ്ഥാനമായ കാലാവസ്ഥ പഠന ഏജന്‍സിയാണ് പ്രസിദ്ധീകരിച്ചത് .

2050ഓടെ വെളളത്തിനടിയിലാകുന്ന പ്രദേശങ്ങളുടെ വിശദാംശങ്ങള്‍ ക്ലൈമറ്റ് സെന്‍ട്രല്‍ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ഭൂപടത്തില്‍ ചുവന്ന നിറത്തില്‍ കാണുന്നതാണ് കടല്‍ കയറുന്ന മേഖലകള്‍.

എറണാകുളം ജില്ലയിലെ എടവനക്കാട് മുതല്‍ ചെല്ലാനം വരെയുളള തീരവും ആലപ്പുഴ ജില്ലയിലെ അന്ധകാരനഴി മുതല്‍ വലിയഴീക്കല്‍ വരെയുളള തീരവും കടല്‍ കയറുമെന്ന് ഭൂപടത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ വൈക്കവും,കുമരകവും ,തൃശൂര്‍ ജില്ലയിലെ പറപ്പൂര്‍ മുതല്‍ ആറാട്ടുപുഴ വരെയുളള മേഖലകളിലും വെളളം കയറുമെന്നാണ് മുന്നറിയിപ്പ്. കുട്ടനാട്ടിലുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അതിതീവ്രമായിരിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയും, ഷാങ്ഹായിയടക്കമുളള ലോകത്തെ മഹാനഗരങ്ങളില്‍ ചിലതും കടലെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here