മഞ്ചേശ്വരത്ത‌് വികസനമെത്തിച്ചത‌് എൽഡിഎഫ‌് സർക്കാരുകൾ: പി കരുണാകരൻ

0
206

മഞ്ചേശ്വരം (www.mediavisionnews.in) :മഞ്ചേശ്വരത്ത്‌ ഇന്ന്‌ കാണുന്ന വികസനമെല്ലാം എൽഡിഎഫ‌് സർക്കാരുകൾ കൊണ്ടുവന്നതാണെന്ന‌് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരൻ പറഞ്ഞു. രാഷ്ട്രകവി ഗോവിന്ദ പൈയുടെ നാമധേയത്തിലുള്ള കോളേജ‌്, ഐടിഐ, ആതുരാലയങ്ങൾ, റോഡുകൾ, പാലങ്ങൾ എന്നിവയെല്ലാം വിവിധ ഘട്ടങ്ങളിലായി എൽഡിഎഫ‌് സർക്കാരുകളാണ‌് നടപ്പാക്കിയത‌്.

ഇനിയും വികസനത്തിലേക്ക‌് മഞ്ചേശ്വരത്തെ നയിക്കാൻ എൽഡിഎഫ‌് സ്ഥാനാർഥി എം ശങ്കർ റൈയുടെ വിജയം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.ഭാഷാന്യൂനപക്ഷങ്ങളുടെ കേന്ദ്രമാണ‌് മഞ്ചേശ്വരം. സാധാരണക്കാരുടെ സംസാരഭാഷയായ തുളുവിന്റെ  ഉന്നമനത്തിനായി ശബ്ദമുയർത്താൻ ആരുമുണ്ടായില്ല.

പാർലമെന്റിൽ ഭരണഘടനയുടെ എട്ടാം അനുഛേദത്തിൽ തുളുഭാഷയെ ഉൾപ്പെടുത്താൻ പാർലമെന്റിൽ ശബ്ദമുയർത്താനായത‌് തന്നെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ‌്. മതസൗഹാർദത്തിന്റെ നാടുകൂടിയാണ‌്,  മഞ്ചേശ്വരത്തെ വർഗീയശക്തികൾക്ക‌് വിട്ടുകൊടുക്കരുത‌്. യക്ഷഗാനകലാകാരൻകൂടിയായ ശങ്കർ റൈ തുളുനാടിന്റെ വികാരങ്ങളറിയുന്ന സ്ഥാനാർഥിയാണ‌് പി കരുണാകരൻ പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here