മഞ്ചേശ്വരത്ത് സി.പി.എമ്മിന് ചെയ്യുന്ന ഓരോ വോട്ടും ബി.ജെ.പിയെ ജയിപ്പിക്കാന്‍: പി.കെ കുഞ്ഞാലിക്കുട്ടി

0
195

ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വരത്ത് സി.പി.എമ്മിന് ചെയ്യുന്ന ഓരോ വോട്ടും ബി.ജെ.പിയെ ജയിപ്പിക്കാന്‍ കാരണമാകുമെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ബി.ജെ.പിയെ തോല്‍പിക്കണമെന്ന ആഗ്രഹം ഉള്ള ആരും സി.പി.എമ്മിന് വോട്ട് ചെയ്തിട്ട് കാര്യമില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉപ്പളയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മഞ്ചേശ്വരത്ത് യു.ഡി.എഫിന് വ്യക്തമായ മേല്‍ക്കൈയാണുള്ളത്. മൂന്നാം സ്ഥാനത്ത് ആകുമെന്ന് ഇടതുപക്ഷത്തിന് വ്യക്തമായതുകൊണ്ടാണ് ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളല്‍ ഉണ്ടാക്കാന്‍ സി.പി.എം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എമ്മിന് ചെയ്യുന്ന വോട്ടിന്റെ ഗുണഭോക്താവ് ബി.ജെ.പിയാണ്. ന്യൂനപക്ഷങ്ങളിലും, മതേതര വിശ്വാസികളിലും തെറ്റിദ്ധാരണ പരത്താനാണ് സി.പി.എം ശ്രമമെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

മഞ്ചേശ്വരം മണ്ഡലത്തിന്റെ വികസനം നടക്കണമെങ്കില്‍ യു.ഡി.എഫ് ജയിക്കണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിം ലീഗ് നേതാക്കളായ കെ.പി.എ മജീദ്, പി.കെ ഫിറോസ് തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here