മഞ്ചേശ്വരത്ത് കനത്ത പോളിംഗ്; ഇതു വരെ 20.07 ശതമാനം പേര്‍ വോട്ട് ചെയ്തു

0
202

മഞ്ചേശ്വരം: (www.mediavisionnews.in) ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് മികച്ച പോളിങ്. കേരളത്തിൽ കനത്ത മഴയിൽ മറ്റ് നാല് മണ്ഡലങ്ങളിലും വളരെ മന്ദഗതിയിലാണ് പോളിങ് നടക്കുന്നത്. മഴ മാറി നില്‍ക്കുന്നതിനാല്‍ ഉപതെര‍ഞ്ഞെടുപ്പ് നടക്കുന്ന കാസര്‍കോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് സുഗമമായി പുരോഗമിക്കുന്നു. മികച്ച പോളിംഗ് ആണ് ആദ്യ മണിക്കൂറുകളില്‍ രേഖപ്പെടുത്തുന്നത്. ഇതുവരെ 20.07 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി എം ശങ്കർ റേ അങ്കടിമോഗറു സ്കൂളിലെ ബൂത്തിൽ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ധീന്‍ രാവിലെ ഏഴ് മണിക്ക് തന്നെ ഉപ്പള മുളിന്‍ജ ബൂത്ത് നമ്പര്‍ 73 (ഹിദായത്ത് ബസാര്‍) സന്ദര്‍ശിച്ചു. എന്‍ഡിഎസ്ഥാനാര്‍ഥി രവിശ തന്ത്രി കുണ്ടാര്‍ ഏഴു മണിക്ക് കുമ്പള പഞ്ചായത്ത് 126 ബുത്ത് ബംബ്രാണ എല്‍പി സ്‌കൂളില്‍ എത്തി.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here