മഞ്ചേശ്വരത്ത് ആധികാരിക വിജയം പ്രതീക്ഷിച്ച് യുഡിഎഫ്

0
249

മഞ്ചേശ്വരം: (www.mediavisionnews.in) എതിരാളികളുയർത്തുന്ന വെല്ലുവിളി ശക്തമാണെങ്കിലും മികച്ച ഭൂരിപക്ഷത്തോടെ ആധികാരിക വിജയമാണ് ഉപതിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. എന്നാൽ കൈപ്പാടകലെ വിട്ടുപോയ വിജയം ചിട്ടയായ പ്രവർത്തനങ്ങളിലൂടെ പിടിച്ചെടുക്കാമെന്ന് എൻ ഡി എ കണക്കുകൂട്ടുന്നു. സ്ഥാനാർഥിക്ക് മണ്ഡലത്തിലുള്ള സ്വാധിനവുംവിശ്വാസ സംരക്ഷണത്തിലെ നിലപാടുകളും കൊണ്ട് ലീഗിന്റെ പൊന്നാപുരം കോട്ടയിൽ വിള്ളൽ വീഴ്ത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് അവസാന ലാപ്പിൽ ഇടതു മുന്നണി.

ശങ്കർ റൈഉൾപ്പെടുന്ന ഭാഷാന്യൂനപക്ഷങ്ങളുടെ വോട്ടുകളിൽ നല്ലൊരു ശതമാനം അനുകൂലമാകുമെന്നതാണ് ഒന്നാമത്തെ കാരണം, ശബരിമല വിഷയത്തിൽ സ്ഥാനാർഥി സ്വീകരിച്ച നിലപാടുകളിലൂടെ വിശ്വാസി സമൂഹത്തിന്റെ വോട്ടുകൾ എൽ ഡി എഫിന് ലഭിക്കുമെന്നാതാണ് മറ്റൊന്ന്. പിന്നെ അഞ്ചു മണ്ഡലങ്ങളിലും ഒരുപോലെ പ്രതിഫലിക്കുമെന്ന് എൽ ഡി എഫ് വിശ്വസിക്കുന്ന സർക്കാരിന്റെ നേട്ടങ്ങൾ.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here