മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി എം.സി ഖമറുദ്ദീൻ തിളക്കമാർന്ന വിജയം കൈവരിച്ചത് ഫാസിസ്റ്റ് വിരുദ്ധ ഐക്യത്തിന്റെയും യു.ഡി.എഫ് പ്രവർത്തകരുടെ ചിട്ടയോടെയും, ഐക്യത്തോടെയുമുള്ള പ്രവർത്തനം കൊണ്ടുമാണെന്ന് മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് യു.കെ. സൈഫുള്ള തങ്ങൾ, ജനറൽ സെക്രട്ടറി ഗോൾഡൻ റഹ്മാൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്തെ സാമ്പത്തികമായി തകർത്ത്, അരാജകത്വത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ഭാരതീയ ജനതാ പാർട്ടിയേയും, അഴിമതിയിലും സ്വജന പക്ഷപാതത്തിലും മുഴുകിയിരിക്കുന്ന കേരളം ഭരിക്കുന്ന ഇടത് ജനാധിപത്യ മുന്നണിയേയും ഒരു പാഠം പഠിപ്പിക്കുവാനുള്ള അവസരം മുതലെടുക്കുകയായിരുന്നു മതനിരപേക്ഷ-ജനാധിപത്യ പ്രവർത്തകരായ മണ്ഡലത്തിലെ നല്ലവരായ വോട്ടർമാർ. എല്ലാ വിഭാഗം ജനങ്ങളും സംഘടനകളും അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ചുകൊണ്ട് പ്രവർത്തിച്ചതിന്റെ ഫലമാണ്.
വർഗീയ വാദികളെയും, അക്രമരാഷ്ട്രീയക്കാരെയും തോൽപ്പിച്ച് മതേതര, ജനാധിപത്യ മേൽകോയ്മ നിലനിർത്താൻ വേണ്ടി എം.സി ഖമറുദ്ദീനെ വിജയിപ്പിക്കാൻ സാധിച്ചത്. വിജയം ഏതെങ്കിലും ഒരു വ്യക്തിക്ക് ഒറ്റതിരിഞ്ഞ് അവകാശപ്പെടാനുള്ളതല്ല. മണ്ഡലത്തിലെ യു.ഡി.എഫ് നേതൃത്വവും പ്രവർത്തകരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതാണ് എൻപത്തൊമ്പതിന്റെ വിജയത്തിൽ നിന്നും എണ്ണായിരത്തിന്റെ വിജയത്തിലേക്ക് നയിച്ചത്.
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളടക്കമുള്ള യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ ഇടപെടലുകളും രാജ്മോഹൻ ഉണ്ണിത്താൻ എം.പി, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലി കുട്ടി എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, കെ.എം ഷാജി എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണൻ, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിൽ, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സാജിദ് മവ്വൽ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷറഫ് എടനീർ, ജനറൽ സെക്രട്ടറി ടി.ഡി കബീർ, മണ്ഡലത്തിലെ എട്ട് പഞ്ചായത്തിലെ ചുമതലകൾ വഹിച്ച് പ്രവർത്തിച്ച മുസ്ലിം ലീഗ് എം.എൽ.എമാർ കെ.പി.സി.സി ജനറൽ സെക്രട്ടറിമാർ, മറ്റ് ഘടകകക്ഷി കർണ്ണാടകയിൽ നിന്നുള്ള കോൺഗ്രസ്സ് നേതാക്കൾ യു.ഡി.എഫിന്റെ ജില്ലയിൽ നിന്നുള്ള നേതാക്കൾ അങ്ങിനെ ഒട്ടനവധി നേതാക്കൾ ആഹോരാത്രം പ്രവർത്തിച്ചത് കാരണമാണ് ഈ വിജയമെന്നും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക