മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ മുഖാവരണം ധരിച്ചെത്തുന്ന വനിതകളെ തിരിച്ചറിയാൻ മുഴുവൻ ബൂത്തുകളിലും വനിതാ ജീവനക്കാരെ നിയമിക്കാൻ തീരുമാനം. കഴിഞ്ഞ തവണ കള്ളവോട്ട് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. ബൂത്തിലെത്തുന്ന വോട്ടർമാരിൽ സ്വമേധയാ മുഖാവരണം നീക്കാൻ തയ്യാറാകാത്തവരെ വനിതാ ജീവനക്കാർ പരിശോധിക്കുമെന്ന് റിട്ടേർണിംഗ് ഓഫീസർ എൻ പ്രേമചന്ദ്രൻ പറഞ്ഞു.
നേരത്തേ തീരുമാനിച്ച 17 ബൂത്തുകൾക്ക് പുറമെ 3 ബൂത്തുകളിൽ കൂടി വെബ് കാസ്റ്റിങ് ഉണ്ടാവും. മണ്ഡലത്തിന്റെ അതിർത്തിയിൽ നിന്ന് മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള ബൂത്തുകളിലാണ് തത്സമയ വെബ്കാസ്റ്റിംഗ്.11 ബൂത്തുകളിൽ മുഴുവൻ സമയവും വോട്ടെടുപ്പ് നേരിട്ട് ചിത്രീകരിക്കും. സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായി 49 ബൂത്തുകളിൽ സായുധ സേനയെ വിന്യസിക്കും. 53 ബൂത്തുകൾ മൈക്രോ ഒബ്സർവർമാരുടെ നിരീക്ഷണത്തിലായിരിക്കും. മണ്ഡല അതിർത്തികളിൽ വാഹന പരിശോധനയും കർശനമാക്കിക്കഴിഞ്ഞു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക