മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: ആചാരസംരക്ഷണത്തിൽ പോരാട്ടം കൊഴുപ്പിച്ച് എൽഡിഎഫും ബിജെപിയും

0
188

കാസർഗോഡ്: (www.mediavisionnews.in) ശബരിമലയിലെ ആചാരസംരക്ഷണത്തെ അനുകൂലിച്ച മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ നിലപാടിനെ എതിര്‍ത്ത് ബിജെപി. വോട്ടുബാങ്ക് ലക്ഷ്യം വച്ച് മാത്രമാണ് ശങ്കര്‍ റൈയുടെ പ്രസ്താവനയെന്നാണ് ബിജെപി ജില്ലാ ഘടകത്തിന്റെ ആരോപണം. യുഡിഎഫിന് ജയിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും ബിജെപി ആരോപിക്കുന്നു.

സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയുള്ള ഒത്തുകളിയാണ് ശങ്കര്‍ റൈയുടെ പ്രസ്താവനയെന്ന് ബിജെപി ആരോപിക്കുന്നു. ഹിന്ദുവോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കാനാണ് ശ്രമം. ഇതിലൂടെ ലീഗിനെ സാഹായിക്കുകയാണ് ലക്ഷ്യം. സംസ്ഥാന സെക്രട്ടറിയുടെ നിലപാടാണോ അതൊ സ്ഥാനാര്‍ഥിയുെട വാക്കുകളാണൊ പാര്‍ട്ടി അംഗീകരിക്കുന്നതെന്ന് നേതൃത്വം വ്യക്തമാക്കണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു.

ശബരിമല യുവതിപ്രവേശം സംബന്ധിച്ച തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ശങ്കര്‍ റൈ പറഞ്ഞു. എല്‍ഡിഎഫും ബിജെപിയും തമ്മില്‍ ആചാരസംരക്ഷണത്തിന്റെ പേരില്‍ മഞ്ചേശ്വരത്ത് പോരാട്ടം കൊഴുപ്പിക്കുമ്പോള്‍, വോട്ടുകച്ചവട ആരോപണത്തിലൂന്നിയാണ് യുഡിഎഫ് പ്രചരണം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here