മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: എട്ട് സ്ഥാനാർഥികളുടെ നാമനിർദേശ പത്രികകൾ സ്വീകരിച്ചു

0
196

കാസർകോട്: (www.mediavisionnews.in) മഞ്ചേശ്വരം നിയമസഭാ മണ്ഡലം ഉപതിര‍ഞ്ഞെടുപ്പിൽ 8 സ്ഥാനാർഥികളുടെ നാമനിർദേശ പത്രികകൾ സ്വീകരിച്ചു. മുന്നണി സ്ഥാനാർഥികൾക്കു ഡമ്മിയായി നൽകിയ 3 പേരടക്കം 5 പത്രികകളാണ് തള്ളിയത്. എം.സി. ഖമറുദ്ദീൻ (ഐയുഎംഎൽ) രവിശ തന്ത്രി (ബിജെപി) എം.ശങ്കർറൈ (സിപിഎം) ബി.ഗോവിന്ദൻ (അംബേദ്ക്കർ പാർട്ടി ഓഫ് ഇന്ത്യ –എപി ഐ), കെ. അബ്ദുല്ല, എം.സി.ഖമറുദ്ദീൻ, ഐ.ജോൺ ഡിസൂസ,ബി.രാജേഷ് (സ്വതന്ത്രൻ) എന്നിവരുടെ പത്രികകളാണ് സ്വീകരിച്ചത്.

ഡോ കെ.പത്മരാജൻ, യുഡിഎഫ് സ്ഥാനാർഥിക്കു ഡമ്മിയായി പത്രിക നൽകിയ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷറഫ് എന്നിവരുടെ പത്രിക മതിയായ രേഖകളില്ലാത്തതിനാൽ നിരസിച്ചു. ജനറൽ ഒബ്‌സർവർ വി.യശ്വന്ത സൂക്ഷ്മ പരിശോധനയ്ക്ക് നേതൃത്വം നൽകി. എആർഒ, എൻ.സുരേന്ദ്രൻ, ഇആർ ഒ, വി.എം സജീവൻ എന്നിവർ സൂക്ഷ്മ പരിശോധനയിൽ പങ്കെടുത്തു. യുഡിഎഫ് സ്ഥാനാർഥി എം.സി.ഖമറുദ്ദീൻ നാമനിർദേശിക പത്രിക നൽകുമ്പോൾ തന്നെ കേസുകൾ സംബന്ധിച്ചുള്ള വിശദവിവരങ്ങൾ നൽകിയിരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. നാളെ വൈകിട്ട് മൂന്നു വരെ പത്രികകൾ പിൻവലിക്കാം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here