മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ്: ഇനി 11 നാളുകൾ മാത്രം

0
239

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിനു ഇനി 11നാളുകൾ മാത്രം. തിര‍ഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു ആവേശമേകാൻ ദേശീയ–സംസ്ഥാന നേതാക്കൾ മണ്ഡലത്തിൽ സജീവം. അടുത്ത ദിവസം മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സംസ്ഥാന മന്ത്രിമാർ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിൽ പ്രസംഗിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നു ജില്ലയിലെത്തുന്നുണ്ട്. പൊതുപരിപാടികൾ ഇല്ലെങ്കിലും തിരഞ്ഞെടുപ്പ് അവകലോകന യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രണ്ടു ദിവസം മണ്ഡലത്തിലെ വിവിധയിടങ്ങളിൽ നടന്ന കുടുംബയോഗങ്ങളിൽ പങ്കെടുത്തത് യുഡിഎഫ് പ്രവർത്തകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ഇതിനു പുറമെ പി.കെ.കുഞ്ഞാലിക്കുട്ടി എംപി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ളവരെത്തിയിരുന്നു. മന്ത്രി ഇ.ചന്ദ്രശേഖരൻ, സിപിഐ സംസ്ഥാന അസി.സെക്രട്ടറി സത്യൻ മൊകേരി, ബിനോയ് വിശ്വം എംപി എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ മണ്ഡലത്തിൽ വിവിധ പരിപാടികളിൽ പങ്കെടുത്തു.നാളെ മുതൽ ഒട്ടേറെ നേതാക്കളാണ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പര്യടനത്തിനായി എത്തുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here