ഭീതിയുടെ മുൾമുനയിൽ ഉപ്പള; വീണ്ടും യുവാവിന് വെട്ടേറ്റു; കഴിഞ്ഞ ദിവസത്തെ സംഭവത്തിന്റെ തുടർച്ചയെന്നോണമെന്ന് സൂചന

0
205

ഉപ്പള: (www.mediavisionnews.in) ഉപ്പളയിൽ യുവാവിന് വെട്ടേറ്റു. ഗുരുതര പരിക്കേറ്റ ഇയാളെ മംഗളൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉപ്പള ദദ്ധങ്കടി സ്വദേശി ജയറാം ഭണ്ടാരിയുടെ മകൻ പ്രണവ് (26) ഭണ്ടാരിക്കാണ് വെട്ടേറ്റത്. വ്യാഴാഴ്ച്ച പുലർച്ചെ അഞ്ചരയോടെയാണ് പത്വാടി ദദ്ധങ്കടിയിലാണ് സംഭവം. ആർമി റിക്യൂർട്ട്മെന്റിൽ സെലക്ഷൻ ലഭിച്ച പ്രണവ് പുലർച്ചെ നടക്കാനിറങ്ങിയതായിരുന്നു.

ഈ സമയം ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച മൂന്നംഗ സംഘം കത്തി കൊണ്ട് ഇയാളെ കുത്തുകയായിരുന്നു. ബഹളം വെച്ചതിനെ തുടർന്ന് സമീപവാസികൾ ഓടിയെത്തിയതോടെ സംഘം രക്ഷപ്പെടുകയായിരുന്നു. നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിലെത്തിയവരാണ് അക്രമം നടത്തിയത്. ഗുരുതര പരിക്കേറ്റ ഇയാളെ മംഗളൂരു എ.ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമാന രീതിയിൽ ബുധനാഴ്ച്ച രാത്രിൽ 10.30 ഓടെ മീഞ്ച പഞ്ചായത്തിലെ മിയാപദവ് ടൗണിന് സമീപത്ത് ലക്ഷംവീട് കോളനിക്ക് സമീപത്തെ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് ഫൈസലി (25)ന് വെട്ടേറ്റിരുന്നു.

തെരെഞ്ഞെടുപ്പ് അടുത്തതോടെ സാമുദായിക സംഘർഷം ലക്ഷ്യമാക്കിയാണ് അക്രമം നടത്തിയതെന്നാണ് പൊലീസ് നിഗമനം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here