കാസര്‍കോട്: (www.mediavisionnews.in) ഫാസ്റ്റ്ഫുഡ് കടയില്‍ നിന്ന് ഭക്ഷണം കഴിച്ച 20ഓളം പേര്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍. കുമ്പള സ്വദേശികളായ സിനാന്‍ (22), ഇബ്രാഹിം (32), ഫയാസ്(20), സഫ്‌വാന്‍ (18), മന്‍സൂര്‍(20), മുബഷിര്‍(21), മഹ്ഷൂം (20), സഹീന്‍(20), ഉപ്പളയിലെ അബ്ദുല്ല (38), അബ്ദുൽ റഹ്മാൻ (22), മൊഗ്രാല്‍ പുത്തൂരിലെ സുനൈല്‍(17) തുടങ്ങിയവരാണ് വിവിധ ആസ്പത്രികളിലായി ചികിത്സയിലുള്ളത്. ചൗക്കിക്ക് സമീപം ദേശീയ പാതയോരത്തുള്ള ഫാസ്റ്റ്ഫുഡ് കടയില്‍ നിന്ന് ഞായറാഴ്ച രാത്രി ആട്ടിന്‍ സൂപ്പ്, ചിക്കന്‍, ജ്യൂസ് തുടങ്ങിയ വിഭവങ്ങള്‍ കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റതെന്ന് പറയുന്നു.
കടുത്ത പനി, ഛര്‍ദി, കുടല്‍വീക്കം, തലകറക്കം തുടങ്ങിയവ അനുഭവപ്പെട്ടവരാണ് ആസ്പത്രികളില്‍ ചികിത്സ തേടിയത്. ഹോട്ടല്‍ ഉടമയോട് കാര്യം ധരിപ്പിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഇതുസംബന്ധിച്ച് ജില്ലാ കലക്ടര്‍ക്കും ആരോഗ്യ വകുപ്പിനും പരാതി നല്‍കുമെന്ന് ചികിത്സയില്‍ കഴിയുന്നവര്‍ പറഞ്ഞു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക