ഡല്‍ഹി (www.mediavisionnews.in): ഒരുകാലത്ത് ഇന്ത്യന്‍ വിപണിയില്‍ സജീവമായിരുന്ന ബജാജിന്റെ ചേതക്കിനെ പുത്തന്‍ രൂപത്തിലും ഭാവത്തിലും കഴിഞ്ഞ ദിവസം കമ്പനി അവതരിപ്പിച്ചിരുന്നു. ഇലക്ട്രിക് സ്‌കൂട്ടറായാണ് ചേതക്കിന്റെ തിരിച്ചുവരവ്. ബജാജിന്റെ അര്‍ബാനെറ്റ് ബ്രാന്‍ഡിലാണ് ചേതക്കിനെ അവതരിപ്പിച്ചിരിക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ചേതക്ക് ഇലക്ട്രിക്കിനെ ബജാജ് അവതരിപ്പിച്ചത്. അടുത്ത വര്‍ഷം ജനുവരിയോടെയാണ് വാഹനം വിപണിയിലെത്തുക.േ
ബാറ്ററിയും പ്രവര്‍ത്തനവും
4 കിലോവാട്ട് ഇലക്ട്രിക്ക് മോട്ടറാണ് വാഹനത്തിന് കരുത്ത് പകരുക. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനായിരിക്കും. പുറത്തെടുക്കാന്‍ സാധിക്കാത്ത ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിന്. ഇക്കോ, സ്‌പോര്‍ട്‌സ് എന്നീ രണ്ട് ഡ്രൈവിംഗ് രീതികളാണ് വാഹനത്തിനുള്ളത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ (അഞ്ച് മണിക്കൂര്‍) ഇക്കോ മോഡില്‍ 95 കിലോമീറ്ററും സ്‌പോര്‍ട്‌സ് മോഡില്‍ 85 കിലോമീറ്ററും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം വാഹനത്തിന്റെ ഉയര്‍ന്ന വേഗപരിതിധിയെക്കുറിച്ച് കമ്പനി വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
പ്രത്യേകകള്‍
ഫെതര്‍ടച്ച് സ്വിച്ച്ഗിയര്‍, ഫുള്‍ എല്‍ഇഡി ലൈറ്റിംഗ്, ഡിജിറ്റര്‍ കണ്‍സോള്‍ എന്നിവയെല്ലാം വാഹനത്തിന്റെ സവിശേഷതയാണ്. സിംഗിള്‍ സൈഡ് ഷോക്ക് അബ്‌സോര്‍ബറാണ് വാഹത്തിന്റെ മുന്‍പില്‍ നല്‍കിയിരിക്കുന്നത്. 12 ഇഞ്ച് അലോയ് വീലും ഡിസ്‌ക് ബ്രേക്കും വാഹനത്തിന് നല്‍കിയിട്ടുണ്ട്. വാഹനം മോഷ്ടിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ഉടമയെ വിവരം അറിയിക്കുന്നതിനുള്ള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്.
വിലവിവരങ്ങള്‍
വാഹനത്തിന്റെ വിലയെക്കുറിച്ചുള്ള വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആകര്‍ഷകമായ വിലയായിരിക്കുമെന്നു മാത്രമാണ് കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്ന വിവരം. 1.5 ലക്ഷത്തിനകത്തായിരിക്കും വാഹനത്തിന്റെ വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനം എല്ലാ ഷോറൂമുകളിലേക്കും എത്തുന്നതിനാവാശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രമേ വിലയെക്കുറിച്ചുള്ള തീരുമാനങ്ങളുണ്ടാകൂ.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.