ദോഹ :(www.mediavisionnews.in)ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ക്ലബ് ലോകകപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി ആകർഷക പാക്കേജുമായി ഖത്തർ എയർവേസ്. ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക എയര്‍ലൈന്‍ പങ്കാളിയാണ് ഖത്തര്‍ എയർവേസ്. ഖത്തര്‍ സന്ദര്‍ശിക്കാനും ഫിഫ ക്ലബ് ലോകകപ്പ് ഖത്തര്‍ 2019ന്റെ ഭാഗമാകാനും ആസ്വാദകര്‍ക്ക് ഇതിലൂടെ കഴിയുമെന്ന് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു.
ഒരു എയര്‍ലൈന്‍ എന്നനിലയില്‍ ജനങ്ങളെ ഒന്നിപ്പിക്കുന്നതിലുള്ള കായികരംഗത്തിെൻറ ശക്തിയില്‍ തങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. ലോകോത്തര ഫുട്ബാള്‍ ആസ്വദിക്കാന്‍ ആയിരക്കണക്കിന് ആസ്വാദകരെ ഖത്തറില്‍ ഒരുമിച്ച് കൊണ്ടുവരാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. 2022 ഫിഫ ലോകകപ്പ് മൂന്നുവര്‍ഷത്തിനുള്ളില്‍ നടക്കാനിരിക്കുകയാണ്. അതിന് മുന്നിൽ നടക്കുന്ന ക്ലബ് ഫുട്ബാൾ വൻ വിജയമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കോണമി, ബിസിനസ് ക്ലാസ് ടിക്കറ്റുകളിലാണ് ഓഫറുകൾ. ഖത്തര്‍ എയര്‍വേസില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഡിസംബര്‍ 11 മുതല്‍ 21 വരെ നടക്കുന്ന ക്ലബ് ലോകകപ്പ് മത്സരങ്ങള്‍ കാണുന്നതിനുള്ള ടിക്കറ്റുകള്‍ സ്വന്തമാക്കുന്നതിനും അവസരമുണ്ടാകും. ഇതിനകംതന്നെ യാത്ര ബുക്ക് ചെയ്ത യാത്രക്കാരോട് പ്രത്യേക ക്രമീകരണം നടത്തി മാച്ച് ടിക്കറ്റുകള്‍ സ്വീകരിക്കാൻ ഖത്തര്‍ എയർവേസ് ആഹ്വാനം ചെയ്തു.
ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ qatarairways.com/FCWC2019 എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ‘ഖത്തറിനെ നിങ്ങളുടെ ലക്ഷ്യമാക്കുക’ എന്ന പേരില്‍ ഈ യാത്രാ ഓഫറിനെ പിന്തുണക്കുന്നതിനായി ഖത്തര്‍ എയർവേസ് ആഗോള ടി.വി കാമ്പയിന് ആരംഭിക്കും. ലോകമെമ്പാടുമുള്ള 160 രാജ്യങ്ങളില്‍ ടി.വി കാമ്പയിന് സംപ്രേഷണം ചെയ്യും. ഈ വർഷത്തെ ക്ലബ് ലോകകപ്പ് ഡിസംബർ 11ന് ആരംഭിച്ച് 21നാണ് അവസാനിക്കുകയെന്ന് ഫിഫ കൗൺസിൽ ബ്യൂറോ അറിയിച്ചു.
നിലവിലെ ഫോർമാറ്റിൽ തന്നെ ഏഴ് ടീമുകളായിരിക്കും മാറ്റുരക്കുക. ഉദ്ഘാടന മത്സരത്തിൽ ഖത്തറിൽ നിന്നുള്ള അൽ സദ്ദും ഒ.എഫ്.സി ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ഹൈൻഗെനും തമ്മിലായിരിക്കും ഏറ്റുമുട്ടുക. ഇതുവരെയായി മൂന്ന് ടീമുകളാണ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. കോൺകകാഫ് ചാമ്പ്യൻസ് ലീഗ് ജേതാക്കളായ മെക്സിക്കോ ടീം സി.എഫ് മോൺടിററി, ഒ.എഫ്.സി ചാമ്പ്യൻമാരായ ന്യൂ കാലിഡോണിയയിൽ നിന്നുള്ള ഹൈൻഗെൻ സ്പോർട്ട്, യുവേഫ ചാമ്പ്യൻമാരായ ലിവർപൂൾ എഫ്.സി എന്നിവരാണവർ.
ആഫ്രിക്ക, ഏഷ്യ, തെക്കനമേരിക്ക ടീമുകൾ വരുംമാസങ്ങളിൽ വ്യക്തമാകും. ആതിഥേയ രാജ്യമായ ഖത്തറിനെ പ്രതിനിധാനം ചെയ്ത് നിലവിൽ അൽ സദ്ദ് ക്ലബിനെയാണ് നിർണയിച്ചിരിക്കുന്നത്. ഒന്നാം റൗണ്ട് ജേതാക്കൾ, എ.എഫ്.സി, സി.എ.എഫ്, കോൺകകാഫ് പ്രതിനിധികൾ എന്നിവർ രണ്ടാം റൗണ്ടിൽ പരസ്പരം ഏറ്റുമുട്ടും.
സെമി ഫൈനലിൽ രണ്ടാം റൗണ്ടിലെ ജേതാക്കൾ യുവേഫ ജേതാക്കളായ ലിവർപൂൾ, തെക്കനമേരിക്കൻ ചാമ്പ്യൻസ് ലീഗ് ജേതാക്കളാകുന്ന ടീം എന്നിവരുമായും ഏറ്റുമുട്ടും. ഡിസംബർ 17, 18 ദിവസങ്ങളിലാണ് സെമി പോരാട്ടങ്ങൾ. ഡിസംബർ 21നാണ് ക്ലബ് ലോകകപ്പിെൻറ കലാശപ്പോരാട്ടം.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.