പ്രധാനമന്ത്രിക്ക് കത്തെഴുതിയവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം; പി.കെ ഫിറോസിന്റെ നേതൃത്വത്തിൽ മോദിക്ക് പ്രതിഷേധ കത്തെഴുതി മുസ്‌ലിം യൂത്ത് ലീഗ്

0
242

മഞ്ചേശ്വരം: (www.mediavisionnews.in) ആൾകൂട്ടകൊലപാതകങ്ങൾക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് അമ്പതിനായിരം കത്തുകൾ അയച്ചു. ആൾകൂട്ട കൊലപാതകങ്ങൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച അഡൂർ ഗോപാല കൃഷ്ണൻ അടക്കമുള്ള സാഹിത്യകാരന്മാർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ചും സാഹിത്യകാരന്മാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുമാണ് യൂത്ത് ലീഗ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

മഞ്ചേശ്വരം ഉപ്പള പോസ്റ്റ് ഓഫീസിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ സുബൈർ സെക്രട്ടറി എ.കെ.എം അഷ്റഫ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ ജനറൽ സെക്രട്ടറി ടി.ഡി കബീർ ജില്ലാ ഭാരവാഹികളായ ഹാരിസ് പട്ട്ള അസീസ് കളത്തൂർ മണ്ഡലം പ്രസിഡന്റ് സൈഫുള്ള തങ്ങൾ ജനറൽ സെക്രട്ടറി റഹ്മാൻ ഗോൾഡൻ അബ്ബാസ് കെ എം, ബഷീർ മൊഗർ, സെഡ്.എ കയ്യാർ, നസീർ ഇടിയ, അസീം മണിമുണ്ട, മുഫാസി കോട്ട, ഫാറൂഖ് ചെക്ക്പോസ്റ്റ്, ഫാറൂഖ് മാസ്റ്റർ, ശറഫുദീൻ പെരിങ്കടി,നൗഷാദ് പത്വാടി, റഫീഖ് ബേക്കൂർ, അഫ്സൽ ബേക്കൂർ, തുടങ്ങിയവർ നേതൃത്വം നൽകി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here