മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം പൈവളികെയിൽ നിർമിക്കുന്ന പൈവളികെ സോളാർപ്ലാന്റ് അടുത്ത മാർച്ച് 31-ന് പൂർത്തിയാകും.
ബെംഗളൂരു ആസ്ഥാനമായുള്ള ടാറ്റ പവർ കോർപ്പറേഷനാണ് ഇതിന്റെ നിർമാണം നടത്തുന്നത്. 250 ഏക്കർ സ്ഥലത്ത് 250 കോടി രൂപ ചെലവിട്ടാണ് നിർമാണം.
സോളാർപ്ലാന്റിന്റെ പ്രാരംഭനടപടികൾ ആരംഭിച്ചുവെന്നും ഡിസംബറിൽ സോളാർപാനലുകൾ സ്ഥാപിക്കുമെന്നും പവർകോർപ്പറേഷൻ സി.ഇ.ഒ. അഗസ്റ്റിൻ തോമസ് അറിയിച്ചു.
ആദ്യഘട്ടത്തിൽ 50 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെനിന്ന് ഉത്പാദിപ്പിക്കുന്നത്. ഇവ ഭൂമിക്കടിയിലൂടെയുള്ള മൂന്ന് 33 കെ.വി. കേബിളുകളിലൂടെ കുബനൂർ സബ്സ്റ്റേഷനിലേക്ക് എത്തിക്കും. അവിടെനിന്ന് 25 എം.വി.എ. ട്രാൻസ്ഫോർമർ വഴി സ്റ്റെപ് അപ് ചെയ്ത് 110 കെ.വി. കെ.എസ്.ഇ.ബി. ലൈനുകളിലേക്ക് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.