പിഡിപി പ്രതിഷേധ റാലിയും മനുഷ്യാവകാശ സമ്മേളനവും ബുധനാഴ്ച ഹൊസങ്കടിയിൽ

0
232

ഉപ്പള (www.mediavisionnews.in): ‘മഅദനിയുടെ ജീവൻ രക്ഷിക്കുക ‘ ‘വിചാരണ ഉടൻ പൂർത്തിയാക്കുക ‘ എന്നീ ആവശ്യങ്ങളുന്നയിച്ച് പിഡിപി ബുധനാഴ്ച വൈകിട്ട് മൂന്നു മണിക്ക് ഹൊസങ്കടി മർഹൂം എം കെ സി അബ്ബാസ് നഗറിൽ പ്രതിഷേധ റാലിയും മനുഷ്യാവകാശ സമ്മേളനവും സംഘടിപ്പിക്കുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു .

പിഡിപി മണ്ഡലം പ്രസിഡണ്ട് ജാസി പോസോട്ടിന്റെ അധ്യക്ഷതയിൽ രാജ്മോഹൻ ഉണ്ണിത്താൻ എം പി പരിപാടി ഉദ്ഘാടനം ചെയ്യും. ഐ എസ് എഫ് സംസ്ഥാന കോഡിനേറ്റർ ഉസ്മാൻ കാച്ചടി മുഖ്യപ്രഭാഷണം നടത്തും. പിഡിപി സംസ്ഥാന സെക്രട്ടറി ഗോപി കുതിരക്കൽ, മഞ്ചേശ്വരം മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി എം സി ഖമറുദ്ദീൻ, എൽഡിഎഫ് സ്ഥാനാർത്ഥി ശങ്കർ റൈ, ഐഎൻഎൽ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, അജ്വ ജില്ലാ പ്രസിഡൻറ് ജുനൈദ് ഹംജതി, ഡോൺ ബോസ്കോ സ്കൂൾ പ്രിൻസിപ്പാൾ ഫാദർ അഗസ്റ്റിൻ, എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ് ഫൈസി കജ, എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡൻറ് അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ, പി എഫ് ഐ മഞ്ചേശ്വരം ഏരിയ സെക്രട്ടറി മുഹമ്മദലി മിയാപദവ്, വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം പ്രസിഡൻറ് അബ്ദുൽ ലത്വീഫ് കുമ്പള, പിഡിപി ജില്ലാ പ്രസിഡൻറ് റഷീദ് മുട്ടുന്തല പിഡിപി സെക്രട്ടറിയേറ്റ് മെമ്പർ അബ്ദുറഹ്മാൻ പുത്തിഗെ, പിഡിപി സംസ്ഥാന കൗൺസിൽ അംഗം മുഹമ്മദ് സഖാഫ് തങ്ങൾ, പിഡിപി ജില്ലാ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക, ജില്ലാ ട്രഷറർ അസീസ് ഷേണി, മണ്ഡലം പ്രസിഡൻറ് യൂനുസ് തളങ്കര,ഉദുമ മണ്ഡലം പ്രസിഡൻറ് ഇബ്രാഹിം കോളിയടുക്കം, പി എച്ച് എം സംസ്ഥാന സമിതി അംഗം എം ടി ആർ ഹാജി, പിഡിപി ജില്ലാ ജോയിൻറ് സെക്രട്ടറി ആബിദ് മഞ്ഞംപാറ, പിഡിപി ജില്ലാ വൈസ് പ്രസിഡൻറ് ഹസൈനാർ ബെണ്ടിച്ചാൽ, ജോയിൻ സെക്രട്ടറി ഷാഫി കളനാട്, പി ടി യു സി ജില്ലാ പ്രസിഡൻറ് അഷ്റഫ് ബോവിക്കാനം,ഡബ്ലിയു ഐ എം സംസ്ഥാന സെക്രട്ടറി റസീന ഖാദർ മംഗൽപാടി ഗ്രാമപഞ്ചായത്ത് അംഗം അബ്ദുറഹ്മാൻ ബേക്കൂർ, യു സി ഐ ടി യു സി ജില്ലാ ട്രഷറർ സിദ്ദീഖ് മൊഗ്രാൽ, പിഡിപി മഞ്ചേശ്വരം മണ്ഡലം ട്രഷറർ ഇബ്രാഹിം തോക്ക എന്നിവർ സംബന്ധിക്കും.

പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് എം ബഷീർ, ജില്ലാ പ്രസിഡൻറ് പ്രസിഡൻറ് റഷീദ് മുട്ടുന്തല, സെക്രട്ടറി അബ്ദുല്ല, വൈസ് പ്രസിഡൻറ് മുഹമ്മദ് കുഞ്ഞി ഉപ്പള, മണ്ഡലം പ്രസിഡൻറ് ജാഫർ പൊസോട്ട്, സെക്രട്ടറി മൂസ അടുക്കം, പി ടി യു സി ജില്ലാ സെക്രട്ടറി സിദ്ദീഖ് ബത്തൂൽ, ജില്ലാ വൈസ് പ്രസിഡൻറ് അബ്ദുൽ ഖാദർ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here