ടിക് ടോക് താരത്തെയും സ്ഥാനാര്‍ത്ഥിയാക്കി ബി.ജെ.പി; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ ഫോളോവര്‍മാരുടെ എണ്ണം ഇരട്ടിച്ചു

0
210

ചണ്ഡീഗഢ്: (www.mediavisionnews.in) ഹരിയാനയില്‍ ടിക് ടോക് താരത്തെ നിയമസഭാ സ്ഥാനാര്‍ത്ഥിയാക്കി ബി.ജെ.പി. ടിക് ടോക് താരമായ സോനാലി ഫോഗാട്ടാണ് ബി.ജെ.പി ടിക്കറ്റില്‍ തെരഞ്ഞെടുപ്പ് കളത്തിലിറങ്ങുന്നത്. അദാംപൂര്‍ മണ്ഡലത്തിലാണ് സോനാലി മത്സരിക്കുന്നത്. ഹിന്ദുവിലെ തന്നെ ബിഷ്‌ണോയി വിഭാഗത്തിന് സ്വാധീനമുള്ള മേഖലയാണിത്.

സോനാലിക്ക് ടിക് ടേക്കില്‍ 1,21,500 ഫോളോവര്‍മാരുണ്ട്. അതേസമയം സൊനാലി ഫോളോ ചെയ്യുന്നത് 47 പേരെ മാത്രമാണ്. ചില ടെലിവിഷന്‍ പരിപാടികളിലും സൊനാലി തന്റെ ഭാഗ്യ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

രണ്ട് വര്‍ഷം മുന്‍പാണ് ഇവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. എന്നാല്‍ അധികം വൈകാതെ സോനാലി ബി.ജെ.പി വനിതാ സെല്‍ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.

അപ്പോഴും സോനാലി സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായിരുന്നു. ബി.ജെ.പി ഇവരുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ ടിക് ടോക്ക് ഫോളോവര്‍മാരുടെ എണ്ണം ഇരട്ടിയായെന്നാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷ്‌നോയിക്കെതിരെയാണ് സോനാലി അദാംപൂരില്‍ മത്സരിക്കുന്നത്. വളരെ സൂഷ്മതയോടെയാണ് ഹരിയാനയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. ഒക്ടോബര്‍ 21 നാണ് ഹരിയാനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 24 ന് വോട്ടെണ്ണും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here