ചരിത്രം കുറിച്ച് സഞ്ജു സാംസണ്‍; പരിമിത ഓവറിലെ ആദ്യ മലയാളി ഇരട്ട സെഞ്ചുറി

0
207

ബംഗളൂരു (www.mediavisionnews.in) : വിജയ് ഹസാരെ ഏകദിന ക്രിക്കറ്റില്‍ കേരളത്തിന്റെ സഞ്ജു സാംസണ് ഇരട്ട സെഞ്ചുറി. ഗോവയ്‌ക്കെതിരായ മത്സരത്തിലാണ് സഞ്ജു ഇരട്ട സെഞ്ചുറി നേടിയത്.

125 പന്തിലാണ് സഞ്ജു 200 നേടിയത്. 20 ഫോറും ഒന്‍പത് സിക്‌സും അടങ്ങുന്നതായിരുന്നു. ഇന്നിംഗ്‌സ്.

മൂന്നാം വിക്കറ്റില്‍ സച്ചിന്‍ ബേബിക്കൊപ്പം റെക്കോഡ് കൂട്ടുകെട്ടും സഞ്ജു കുറിച്ചു. ഇരുവരും ചേര്‍ന്ന് 338 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. സഞ്ജു-സച്ചിന്‍ കൂട്ടുകെട്ടിന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിന്റെ പിന്‍ബലത്തില്‍ കേരളം കൂറ്റന്‍ സ്‌കോറും നേടി.

10 റണ്‍സെടുത്ത നായകന്‍ ഉത്തപ്പയും ഏഴ് റണ്‍സെടുത്ത വിഷ്ണു വിനോദും പുറത്തായ ശേഷം ഒത്തുചേര്‍ന്ന സഞ്ജു-സച്ചിന്‍ കൂട്ടുകെട്ട് കേരളത്തെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here