കേന്ദ്രപൂളില്‍ നിന്നും വൈദ്യുതിയില്ല: കേരളത്തില്‍ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

0
200

തിരുവനന്തപുരം: (www.mediavisionnews.in) കേന്ദ്രപൂളില്‍ നിന്നും ലഭിക്കേണ്ട വൈദ്യുതിയില്‍ തടസ്സം നേരിട്ടതിനാല്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നതിനെ തുടര്‍ന്നാണ് വൈദ്യുതി ലഭ്യതയില്‍ തടസ്സം നേരിടുന്നത്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കനത്ത മഴയെ തുടര്‍ന്ന് ഖനികളിൽ നിന്നുമുള്ള കൽക്കരിയുടെ ലഭ്യതയില്‍ വന്‍ഇടിവാണ് നേരിടുന്നത്. ഇതേ തുടര്‍ന്ന് ഉത്തരേന്ത്യയിലെ താപവൈദ്യുതി നിലയങ്ങളിലടക്കം ഉത്പാദനക്ഷാമം നേരിടുന്നുണ്ട്. ഇതുമൂലം ദീര്‍ഘകാല കരാർ പ്രകാരം കേരളത്തിന്‌ ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയിൽ ഇന്ന് 325 മെഗാവാട്ടോളം കുറവ് വരികയായിുന്നു.

ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ പീക്ക് സമയത്ത് (6.45pm – 11.pm) വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിക്കുന്നു. സെൻട്രൽ പവർ എക്സ്ചേഞ്ചിൽ നിന്നും റിയൽ ടൈം ബേസിസിൽ വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കുവാൻ ശ്രമിക്കുകയാണെന്ന് കെഎസ്ഇബി വൃത്തങ്ങള്‍ വിശദീകരിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here