കുമ്പള കൊടിയമ്മയിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു നേരെ അക്രമം

0
224

കുമ്പള: (www.mediavisionnews.in) കുമ്പള കൊടിയമ്മയിലെ 147,148,149 ബൂത്ത് കമ്മിറ്റികൾ പ്രവർത്തിക്കുന്ന കൊടിയമ്മ ഊജാറിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു നേരെ അക്രമം. തിങ്കളാഴ്ച്ച പുലർച്ചയോടെയാണ് ഓഫീസിനു നേരെ അക്രമികളുടെ അഴിഞാട്ടം നടന്നത്. മേശകളും കസേരകളും അടിച്ചു തകർത്ത അക്രമികൾ പോസ്റ്ററുകളും ബാനറുകളും നശിപ്പിച്ചു. തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെടുമെന്ന് തിരിച്ചറിഞ്ഞ സി.പി.എമ്മാണ് അക്രമണത്തിന് പിന്നിലെന്ന് കൊടിയമ്മ മേഖല യു.ഡി.എഫ് തിരഞ്ഞെടുപ്പ് സമിതി ആരോപിച്ചു. അക്രമികൾക്കെതിരെ പൊലിസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് കുമ്പള പഞ്ചായത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അഡ്വ.സക്കീർ അഹമ്മദ് ജന. കൺവീനർ ഗണേഷ് ഭണ്ഡാരി എന്നിവർ ആവശ്യപ്പെട്ടു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here