കള്ളവോട്ട് പിടിക്കാന്‍ ക്യാമറകള്‍; മഞ്ചേശ്വരത്ത് വോട്ടെടുപ്പ് പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തും

0
200

കാസര്‍ഗോഡ് (www.mediavisionnews.in): ഉപതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ വോട്ടെടുപ്പ് പ്രക്രിയ പൂര്‍ണമായും റെക്കോര്‍ഡ് ചെയ്യുമെന്ന് ജില്ലാ കളക്ടര്‍. ഇതിനായി മഞ്ചേശ്വരത്തെ മുഴുവന്‍ ബൂത്തുകളിലും വീഡിയോ റെക്കോര്‍ഡിംഗിനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കുമെന്ന് ഡോ. ഡി.സജിത്ത് ബാബു അറിയിച്ചു.

നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് ജില്ലയില്‍ പലയിടത്തും വ്യാപകമായി കള്ളവോട്ടുകള്‍ നടന്നതായി കണ്ടെത്തിയിരുന്നു. മാത്രമല്ല പ്രശ്‌നബാധിത ബൂത്തുകള്‍ കൂടുതലായി ഉണ്ടാവാറുള്ളതും വടക്കന്‍ കേരളത്തിലാണ് ഈ സാഹചര്യത്തില്‍ വോട്ടെടുപ്പ് പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തുന്നതോടെ തെരഞ്ഞെടുപ്പ് നടപടികള്‍ കുറേക്കൂടി സുതാര്യത ലഭിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here