കമലേഷ് തിവാരിയുടെ കൊലപാതകം; മുഹമ്മദ് നബിയ്ക്ക് എതിരെയുള്ള പരാമർശം തന്നെ കാരണമെന്ന് തറപ്പിച്ച് പൊലീസ്; രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു

0
203

ലഖ്‌നൗ: (www.mediavisionnews.in) ലഖ്‌നൗവിൽ ഹിന്ദു സമാജ് പാർട്ടി നേതാവ് കമലേഷ് തിവാരി കൊല്ലപ്പെട്ട് നാലു ദിവസത്തിന് ശേഷം ഗുജറാത്ത് പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കൊലയാളികൾ എന്ന് ആരോപിക്കപ്പെടുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാജസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഗുജറാത്തിലെ ഒരു സ്ഥലത്ത് വെച്ചായിരുന്നു അറസ്റ്റ്. കേസിൽ അറസ്റ്റിലായ ആകെ ആളുകളുടെ എണ്ണം ആറായി എന്ന് എൻ.ഡി ടി.വി റിപ്പോർട്ട് ചെയ്തു.

മുഹമ്മദ് നബിയെ അധിക്ഷേപിച്ച് പ്രസ്താവനകൾ നടത്തിയതിന് പ്രതികാരം ചെയ്യാനായി പ്രതികളായ അഷ്ഫക് ഹുസൈൻ (34), മൊയ്‌നുദ്ദീൻ പത്താൻ (27) എന്നിവരാണ് കമലേഷ് തിവാരിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. രണ്ട് പ്രതികളും – അവരിൽ ഒരാൾ കുങ്കുമ കുർത്ത ധരിച്ചിരുന്നു. കമലേഷ് തിവാരിക്ക് ദീപാവലി മധുരപലഹാരങ്ങൾ സമ്മാനിക്കുക, രാഷ്ട്രീയകാര്യങ്ങൾ ചർച്ച ചെയ്യുക എന്ന വ്യജേനെ ഒക്ടോബർ 18-ന് ലഖ്‌നൗവിലെ വസതിയിൽ കയറുകയും കമലേഷ് തിവാരിയുടെ നേരെ വെടിവയ്ക്കുകയും സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടുകയുമായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പേ കമലേഷ് തിവാരി മരിച്ചു.

കമലേഷ് തിവാരിയുടെ കൊലപാതകത്തിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉത്തർപ്രദേശ് പൊലീസുമായുള്ള സംയുക്ത ഓപ്പറേഷനിലാണ് മൗലാന മൊഹ്‌സിൻ ഷെയ്ഖ്, റഷീദ് അഹമ്മദ് പത്താൻ, ഫൈസാൻ എന്നിവരെ ഗുജറാത്തിൽ നിന്ന് പിടികൂടിയത്. നാലാമത്തെ പ്രതിയായ സയ്യിദ് അസിം അലിയെ തിങ്കളാഴ്ച രാത്രി നാഗ്പൂരിൽ നിന്ന് പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിലെ ചില പ്രതികളുമായി സയ്യിദ് ആസിം അലി ബന്ധപ്പെട്ടിരുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here