കണ്ണൂർ വിമാനത്താവളത്തിൽ 28 ലക്ഷം രൂപയുടെ സ്വർണവുമായി കാസര്‍കോട് സ്വദേശി പിടിയിൽ

0
191

മട്ടന്നൂർ: (www.mediavisionnews.in) കണ്ണൂർ വിമാനത്താവളത്തിൽനിന്ന് 28 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ശനിയാഴ്ച രാവിലെ അബുദാബിയിൽനിന്നെത്തിയ ഗോ എയർ വിമാന യാത്രക്കാരനായ കാസർകോട് പള്ളിക്കര സ്വദേശി ഷെരീഫിൽനിന്നാണ്‌ 745 ഗ്രാം സ്വർണം പിടികൂടിയത്. സംശയം തോന്നിയ യുവാവിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് പേസ്റ്റ് രൂപത്തിലുള്ള സ്വർണം കണ്ടെടുത്തത്.

ശരീരത്തിൽ ഒളിച്ചുവച്ചനിലയിലായിരുന്നു സ്വർണം. രണ്ടുമാസംമുമ്പ് ഡിആർഐ നടത്തിയ പരിശോധനയിൽ നാലരക്കോടിയുടെ സ്വർണം പിടികൂടിയിരുന്നു. സ്വർണക്കടത്തിന് ഒത്താശചെയ്‌ത കസ്റ്റംസ് ഉദ്യോഗസ്ഥരെയും അറസ്റ്റ്ചെയ്തിരുന്നു. ഇതിനുശേഷം കണ്ണൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് അൽപം കുറഞ്ഞിരുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here